ഡാളസ്സ് ക്രിസ്തുരാജ ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ ഫാമിലി ഫെയ്ത് ഡേ ഒക്ടോബർ 5ന്

ഡാളസ്സ് ക്രിസ്തുരാജ ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ ഫാമിലി ഫെയ്ത് ഡേ ഒക്ടോബർ 5ന്

ഡാളസ്സ്: ക്രിസ്തുരാജ ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ ഫാമിലി ഫെയ്ത് ഡേ ആഘോഷിക്കുന്നു. ഒക്ടോബറിലെ ആദ്യ ഞായർ ഒക്ടോബർ 5ന് രാവിലെ 9 മണിക്ക് കുടുംബസമേതമുള്ള ദിവ്യകാരുണ്യ ആരാധനയും വി. കുർബ്ബാനയും നടത്തപ്പെടും.

അന്നേ ദിവസം ഒക്ടോബർ മാസം ജന്മദിനവും വിവാഹ വാർഷികം ആഘോഷിക്കുന്നവരെയും പ്രത്യേകം ആദരിക്കുകയും പുതിയ ഇടവകാംഗമായും അതിഥികളായും എത്തിയിരിക്കുന്നവരെ പ്രത്യേകമായി അന്ന് പരിചയപ്പെടുത്തും. തുടർന്ന് കുട്ടികൾക്ക് വിശ്വാസ പരീശീലനവും മുതിർന്നവർക്ക് സ്നേഹ കൂട്ടായ്മയും നടത്തപ്പെടും.

Family Faith Day at Christ the King Catholic Church in Dallas on October 5th

Share Email
Top