തൃശ്ശൂർ: അതിരപ്പിള്ളി വെറ്റിലപ്പാറയിൽ പത്താം ക്ലാസ് വിദ്യാർത്ഥിയായ അച്ചുവിനെ കാണാനില്ല. 15 വയസ്സുകാരനായ സച്ചു, വെള്ളിക്കുളങ്ങര ശാസ്താപുവ്വം ഉന്നതിയിലെ രാജന്റെ മകനാണ്. ഉച്ചയ്ക്ക് ശേഷം വെറ്റിലപ്പാറ ട്രൈബൽ ഹോസ്റ്റലിൽ നിന്നാണ് കുട്ടി അപ്രത്യക്ഷനായത്.
കുട്ടിയെ കണ്ടെത്തുന്നതിനായി പൊലീസും വനംവകുപ്പും ചേർന്ന് തെരച്ചിൽ നടത്തിവരികയാണ്. അച്ചുവിനെക്കുറിച്ച് വിവരം ലഭിക്കുന്നവർ 7907438094 (റേഞ്ച് ഫോറസ്റ്റ് ഓഫീസർ, പരിയാരം), 9446497114 (ഡിവിഷൻ കോർഡിനേറ്റർ, വാഴച്ചാൽ FDA), അല്ലെങ്കിൽ 9446417176 (ഡിവിഷൻ കോർഡിനേറ്റർ, ചാലക്കുടി FDA) എന്ന നമ്പറുകളിൽ ബന്ധപ്പെടുക.