ഇന്ത്യയിൽ നിന്ന് ഭൂട്ടാനിലേക്ക് നേരിട്ട് ആദ്യ റെയിൽ പാത: 4033 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചു

ഇന്ത്യയിൽ നിന്ന് ഭൂട്ടാനിലേക്ക് നേരിട്ട് ആദ്യ റെയിൽ പാത: 4033 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചു

ന്യൂഡൽഹി: ഇന്ത്യയിൽനിന്ന് ഭൂട്ടാനിലേക്ക് നേരിട്ട് രണ്ട് റെയിൽവേ ലൈനുകൾ നിർമിക്കുന്നതിനായി 4033 കോടി രൂപയുടെ പദ്ധതി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു. ഇത് ഇന്ത്യയിൽനിന്ന് ഭൂട്ടാനിലേക്കുള്ള ആദ്യ റെയിൽപാതകളാണ്.

പദ്ധതിയുടെ ഭാഗമായി അസമിലെ കൊക്രജാറിൽനിന്ന് ഭൂട്ടാനിലെ ഗെലെഫുവിലേക്ക് 69 കിലോമീറ്റർ റെയിൽപാതയും പശ്ചിമ ബംഗാളിലെ ബനർഹട്ടിൽനിന്ന് ഭൂട്ടാനിലെ സംത്‌സേയിലേക്ക് 20 കിലോമീറ്റർ പാതയുമാണ് നിർമിക്കുക.

പാതദൂരംപ്രതീക്ഷിക്കുന്ന ചെലവ്
കൊക്രജാർ – ഗെലെഫു69 കിലോമീറ്റർ3456 കോടി രൂപ
ബനർഹട്ട് – സംത്‌സേ20 കിലോമീറ്റർ577 കോടി രൂപ

നാലുവർഷത്തിനകം നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയും അറിയിച്ചു.

മന്ത്രിയുടെ വാക്കുകൾ അനുസരിച്ച്, ഇരുരാജ്യങ്ങൾക്കും ഈ പദ്ധതി ഏറെ പ്രാധാന്യമുള്ളതാണ്. ഇന്ത്യയും ഭൂട്ടാനും തമ്മിൽ മികച്ച വ്യാപാര ബന്ധമാണുള്ളത്. നിലവിൽ ഭൂട്ടാന്റെ ഭൂരിഭാഗം കയറ്റുമതി-ഇറക്കുമതി വ്യാപാരവും നടക്കുന്നത് ഇന്ത്യൻ തുറമുഖങ്ങൾ വഴിയാണ്. റെയിൽവേപാതകൾ പൂർത്തിയാകുന്നതോടെ ബന്ധം കൂടുതൽ മെച്ചപ്പെടുമെന്നാണ് പ്രതീക്ഷ.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കഴിഞ്ഞവർഷത്തെ ഭൂട്ടാൻ സന്ദർശനത്തിനിടെയാണ് റെയിൽപാതകൾ നിർമിക്കുന്നതിനുള്ള കരാർ ഒപ്പുവെച്ചത്. ഭൂട്ടാനിൽ സ്വാധീനം വർധിപ്പിക്കാൻ ചൈന ശ്രമിക്കുന്നതിനിടെയാണ് ഇന്ത്യ ഈ സുപ്രധാന പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

First railway line from India to Bhutan: Rs 4033 crore project announced

Share Email
Top