ഫോമാ ക്യാപിറ്റല്‍ റീജിയന്‍ അന്താരാഷ്ട്ര ചാമ്പ്യന്‍ സുനില്‍ തോമസിനെ ആദരിച്ചു

ഫോമാ ക്യാപിറ്റല്‍ റീജിയന്‍ അന്താരാഷ്ട്ര ചാമ്പ്യന്‍ സുനില്‍ തോമസിനെ ആദരിച്ചു

മേരിലാന്‍ഡ്: അമേരിക്കന്‍ മലയാളി അസോസിയേഷനുകളുടെ ഫെഡറേഷന്‍ (FOMAA) ക്യാപിറ്റല്‍ റീജിയന്‍, 2025 ഇന്റര്‍നാഷണല്‍ 56 കാര്‍ഡ് ഗെയിം ചാമ്പ്യന്‍ സുനില്‍ തോമസിനെ ആദരിച്ചു. ഹോവാര്‍ഡ് കൗണ്ടിയിലെ അഭിമാനമായ മലയാളിയും മേരിലാന്‍ഡ്, വാഷിംഗ്ടണ്‍ ഡി.സി., വിര്‍ജീനിയ മേഖലകളില്‍ സജീവസാന്നിധ്യവുമായ സുനില്‍ തോമസിന്റെ വിജയം പ്രാദേശികവും ദേശീയവുമായ മലയാളി സംഘടനാ നേതാക്കളെയും സമൂഹ പ്രവര്‍ത്തകരെയും ഒരുമിച്ചു കൂട്ടി.

ചടങ്ങ് ഫോമാ ക്യാപിറ്റല്‍ റീജിയന്‍ വൈസ് പ്രസിഡന്റായ ലെന്‍ജി ജേക്കബ് ഉദ്ഘാടനം ചെയ്തു. സുനിലിന്റെ വിജയം അഭിമാനകരമെന്നു അദ്ദേഹം പറഞ്ഞു. 56 കാര്‍ഡ് ഗെയിമിനോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയും സമര്‍പ്പണവും അഭിനിവേശവും വരും തലമുറയ്ക്ക് പ്രചോദനാത്മകമായ ഒരു മാതൃകയാണെന്നും കൂട്ടിച്ചേര്‍ത്തു.

തോമസ് ജോസ്, ഫോമാ സീനിയര്‍ പ്രതിനിധിയും മുന്‍ റീജിയണല്‍ വൈസ് പ്രസിഡന്റുമായ അദ്ദേഹം ചടങ്ങില്‍ സന്നിഹിതനായിരുന്നു. ജോണ്‍സണ്‍ കടംകുളത്തില്‍, കൈരളി ഓഫ് ബാല്ടിമോര്‍ ഉപദേശക സമിതി ചെയര്‍മാനും മുന്‍ പ്രസിഡന്റും),വിജോയ് പട്ടാമ്പാടി, വേള്‍ഡ് മലയാളി അസോസിയേഷന്‍ (ഡി.സി. റീജിയന്‍) ചെയര്‍മാനും കൈരളി ഓഫ് ബാല്ടിമോര്‍ മുന്‍ പ്രസിഡന്റും,ബിജോ വിധായത്തില്‍, ഫൊകാന കണ്‍വന്‍ഷന്‍ സഹ ചെയര്‍ (ഡി.സി. റീജിയന്‍),ബിജോ തോമസ്, കൈരളി ഓഫ് ബാല്ടിമോര്‍ മുന്‍ വൈസ് പ്രസിഡന്റും,ഫിനോ അഗസ്റ്റിന്‍, ഫൊകാന റീജിയണല്‍ ഹോസ്പിറ്റാലിറ്റി കോര്‍ഡിനേറ്റര്‍ (ഡി.സി. റീജിയന്‍)
ദിലീഷ് പവിത്രന്‍, ഫെഡറല്‍ സര്‍വീസില്‍ ഉയര്‍ന്ന പദവിയിലുള്ള ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ ക്യാപിറ്റല്‍ റീജിയനിലെ വിവിധ മലയാളി സംഘടനകളുടെ നേതാക്കളും പരിപാടിയില്‍ പങ്കുചേര്‍ന്നു

‘ഈ ആദരം എനിക്ക് അതീവ വിലപ്പെട്ടതാണെന്നു സമൂഹത്തിന്റെ സ്‌നേഹപൂര്‍ണ്ണമായ ആദരവിന് നന്ദി രേഖപ്പെടുത്തി സുനില്‍ തോമസ് പറഞ്ഞു. അന്താരാഷ്ട്ര വേദിയില്‍ , ജയിക്കണം എന്നുള്ളത് എന്റെ സ്വപ്നമായിരുന്നു, എന്നാല്‍ സ്വന്തം സമൂഹത്തോടൊപ്പം അത് ആഘോഷിക്കാന്‍ കഴിയുന്നതാണ് എനിക്ക് ഏറ്റവും സന്തോഷമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Foma Capital Region honors international champion Sunil Thomas

Share Email
LATEST
Top