ഓസീസ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ ഗിൽ നയിക്കും

ഓസീസ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ ഗിൽ നയിക്കും

മുംബൈ: ഓസീസ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ ശുഭ്മാൻ ഗിൽ നയിക്കും. ഈ മാസം 19ന് ഓസ്ട്രേലിയക്കെതിരെ ആരംഭിക്കുന്ന മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലാണ് ഗിൽ നായകനായി എത്തുന്നത്. അജിത് അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ പാനല്‍ ഇന്ന് അഹമ്മദാബാദില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

രോഹിത് ശര്‍മയ്ക്ക് പകരക്കാരനായി ശുഭ്മാന്‍ ഗില്‍ ക്യാപ്റ്റൻസി ഏറ്റെടുക്കുന്നത്.രോഹിത് ശര്‍മയും വിരാട് കോലിയും ടീമില്‍ തുടരും. ഏകദിന ലോകകപ്പിന് മുമ്പ് ഗില്ലിന്റെ ക്യാപ്റ്റന്‍സി സ്ഥിരമാക്കാനാണ് സെലക്ഷന്‍ കമ്മിറ്റി തീരുമാനം.

2021 ഡിസംബര്‍ മുതല്‍ ഇന്ത്യയുടെ മുഴുവന്‍ സമയ ഏകദിന ക്യാപ്റ്റനായിരുന്നു 38 കാരനായ രോഹിത്. അദ്ദേഹം 56 ഏകദിനങ്ങളില്‍ ഇന്ത്യയെ നയിച്ചു, 42 എണ്ണം വിജയിച്ചു. 12 മത്സരങ്ങളില്‍ തോറ്റു .ഒരു ടൈയും മറ്റൊന്ന് ഫലമില്ലാതെയും അവസാനിച്ചു. സ്റ്റാന്‍ഡ്-ഇന്‍ ക്യാപ്റ്റനായി ഇന്ത്യയെ 2018 ഏഷ്യാ കപ്പ് കിരീടത്തിലേക്കും പിന്നീട് മുഴുവന്‍ സമയ ക്യാപ്റ്റനായി 2023 ഏഷ്യാ കപ്പ് കിരീടത്തിലേക്കും നയിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഇന്ത്യ 2023 ഏകദിന ലോകകപ്പിന്റെ ഫൈനലിലെത്തി. 

Gill to lead Indian team for Australia tour

Share Email
Top