കാഠ്മണ്ഡു : കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് എവറസ്റ്റ് കൊടുമുടിയുടെ ടിബറ്റൻ ചരിവിൽ പർവ്വതാരോഹകൻ മരിച്ചു.41 വയസ് പ്രായമുള്ള ഒരു പർവതാരോഹകനാണ് മരിച്ചതെന്നു അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നിരവധി പേരെ കാണാതായി. കാണാതായവർക്കായി തിരച്ചിൽ തുടരുകയാണ്.
എവറസ്റ്റ് കൊടുമുടിയിൽ കുടുങ്ങിയ 137 പേരെ രക്ഷപ്പെടുത്തിയെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ചൈനയുടെ ഭാഗത്തുള്ള കർമ താഴ് വരയിൽ ആയിരത്തിലധികം പർവതാരോഹകർ കുടുങ്ങി ക്കിടക്കുന്നതായി ബിബിസി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. കൊടുമുടിയിൽ അതിശക്തമായ മഞ്ഞുവീഴ്ചയും കാറ്റും തുടരുകയാണ്.
പർവതാരോഹകർ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ ഇടിമിന്നലും ശക്തമായ കാറ്റും മഞ്ഞുവീഴ്ചയും ദൃശ്യമാണ്. ഈ മാസം ഒക്ടോബർ ഒന്നു മുതൽ ചൈനയിൽ തുടർച്ചയായ എട്ടു ദിവസം ദിവസം അവധിയായതിനാൽ ആയിരക്കണക്കിന് ആളുകളാണ് ടിബറ്റ് സന്ദർശിച്ചത്. എവറസ്‌റ്റ് കയറാനും സാധാരണയിലും കൂടുതൽ ആളുകളാണ് ഉണ്ടായിരുന്നത് ഈ സമയത്താണ് അതിശക്തമായ ഹിമഭാഗവും കനത്തകാറ്റും അടിച്ചത്.
Heavy snowfall: Mountaineer dies on Mount Everest; many trapped