ഹൂസ്റ്റണ്‍ ഹോട്ടല്‍ സമരം ഞായറാഴ്ച അവസാനിച്ചേക്കും: 40 ശതമാനം ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെട്ട് തൊഴിലാളികള്‍

ഹൂസ്റ്റണ്‍ ഹോട്ടല്‍ സമരം ഞായറാഴ്ച അവസാനിച്ചേക്കും: 40 ശതമാനം ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെട്ട് തൊഴിലാളികള്‍

പി പി ചെറിയാന്‍

ഹൂസ്റ്റണ്‍: ഹില്‍ട്ടണ്‍ ഹൂസ്റ്റണ്‍-അമേരിക്കസ് ഹോട്ടലില്‍ 42 ദിവസമായി തുടരുന്ന സമരം ഞായറാഴ്ച അവസാനിച്ചേക്കും. 40 ശതമാനം ശമ്പള വര്‍ദ്ധനവാണ് തൊഴിലാളികള്‍ മുന്നോട്ടു വെയ്ക്കുന്നത്. ഏകദേശം 400 തൊഴിലാളികളാണ് സമരത്തില്‍ പങ്കെടുത്തത്. നിലവിലെ മണിക്കൂറിന് 16.50 ഡോളര്‍ എന്നതില്‍ നിന്ന് 23 ഡോളര്‍ ആയി ശമ്പളം ഉയര്‍ത്തണമെന്നാണ് ഇവരുടെ ആവശ്യം. ജീവിതച്ചെലവ് കൂടിയതും വാടക വര്‍ദ്ധനവുമാണ് തങ്ങള്‍ക്ക് ഉയര്‍ന്ന ശമ്പളം ആവശ്യപ്പെടാന്‍ കാരണമെന്ന് തൊഴിലാളികള്‍ പറയുന്നു.

ഹില്‍ട്ടണ്‍ അധികൃതര്‍ ആദ്യ ഘട്ടത്തില്‍ മണിക്കൂറിന് ഒരു ഡോളര്‍ വര്‍ദ്ധിപ്പിച്ച് 17.50 ഡോളര്‍ ആക്കാം എന്ന് മറുപടി നല്‍കിയിരുന്നു. ഹോട്ടലിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ദൈര്‍ഘ്യമേറിയതും അസാധാരണവുമായ ഈ സമരമാണ് പൊതു-സ്വകാര്യ പങ്കാളിത്തത്തില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലിന്റെ സാമ്പത്തിക പ്രകടനവും തൊഴിലാളി പ്രശ്‌നങ്ങളും ചര്‍ച്ചാവിഷയമാക്കിയത്.

Houston hotel strike likely to end Sunday: Workers demand 40 percent pay increase

Share Email
LATEST
Top