തമിഴ്‌നാട്ടിലെ കോള്‍ഡ്രിഫ് കഫ് സിറപ് കമ്പനിയില്‍ കണ്ടെത്തിയത് ഞെട്ടിപ്പിക്കുന്ന നിയമലംഘനങ്ങള്‍: ഫാര്‍മാ ഗ്രേഡ് അല്ലാത്ത രാസവസ്തുക്കളുടെ വന്‍ശേഖരം

തമിഴ്‌നാട്ടിലെ കോള്‍ഡ്രിഫ് കഫ് സിറപ് കമ്പനിയില്‍ കണ്ടെത്തിയത് ഞെട്ടിപ്പിക്കുന്ന നിയമലംഘനങ്ങള്‍: ഫാര്‍മാ ഗ്രേഡ് അല്ലാത്ത രാസവസ്തുക്കളുടെ വന്‍ശേഖരം

ചെന്നൈ: മധ്യപ്രദേശിനു പിന്നാലെ തമിഴ്‌നാട്ടിലും കുട്ടികള്‍ക്കുള്ള കോള്‍ഡ്രിഫ് കഫ് സിറപ്പ് നിര്‍മാണത്തില്‍ ഫാര്‍മാ ഗ്രേഡ് അല്ലാത്ത രാസവസ്തുക്കളുടെ ഉള്‍പ്പെടെ ഉപയോഗം കണ്ടെത്തി. കാഞ്ചിപുരം ശ്രേസന്‍ ഫാര്‍മാ കമ്പനിയില്‍ നടത്തിയ പരിശോധനയില്‍ നിയമവിരുദ്ധമായ രാസവസ്തുക്കള്‍ സൂക്ഷിച്ചത ഉള്‍പ്പെടെ 350 നിയമലംഘനങ്ങളാണ് അധികൃതര്‍ കണ്ടെത്തിയത്.

‘കുട്ടിക്കൊലയാളി’ കഫ് സിറപ്പ് നിര്‍മാണ ഫാക്ടറിയില്‍ കോള്‍ഡ്രിഫ് കഫ് സിറപ്പ് വൃത്തിഹീനമായ സാഹചര്യത്തിലാണ് നിര്‍മിക്കുന്നു ഇന്‍സ്‌പെക്ടര്‍മാര്‍ കണ്ടെത്തി, പ്രവര്‍ത്തനരഹിതമായ എയര്‍ ഫില്‍ട്ടറുകള്‍, തുരുമ്പിച്ച ഉപകരണങ്ങള്‍, ഫാര്‍മ ഗ്രേഡ് അല്ലാത്ത രാസവസ്തുക്കളുടെ നിയമവിരുദ്ധ ഉപയോഗം ഇവയെല്ലാം റിപ്പോര്‍ട്ട് ചെയ്തു. കാഞ്ചീപുരം ആസ്ഥാനമായുള്ള ശ്രേസന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയില്‍ നടന്ന ഗുരുതരമായ നിയമലംഘനങ്ങളും ശുചിത്വമില്ലാത്ത രീതികളും സംബന്ധിച്ചുള്ള 26 പേജുള്ള സര്‍ക്കാര്‍ റിപ്പോര്‍ട്ടിലാണ് കമ്പനിയുടെ ഓരോ കാര്യങ്ങളും അക്കമിട്ട് വ്യക്തമാക്കിയിട്ടുള്ളത്.

തമിഴ്നാട് ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം നടത്തിയ പരിശോധനയിലാണ് കഫ് സിറപ് നിര്‍മ്മാണ പ്രക്രിയയില്‍ 350-ലധികം പിഴവുകള്‍ കണ്ടെത്തിയത്.ഫാര്‍മ ഗ്രേഡ് ഇതര രാസവസ്തുക്കളുടെ ഉപയോഗമാണണ് ഏറ്റവും ആശങ്കയ്ക്ക് കാരണമായിട്ടുള്ളത്. കമ്പനി ഇന്‍വോയ്സുകള്‍ ഇല്ലാതെ 50 കിലോഗ്രാം പ്രൊപിലീന്‍ ഗ്ലൈക്കോള്‍ കണ്ടെത്തി. ഡൈഎത്തിലീന്‍ ഗ്ലൈക്കോളിന്റെ അംശവും സിറപ്പില്‍ കണ്ടെത്തി.

Illegal chemicals, 350 violations: Inside factory that made ‘killer’ cough syrup

Share Email
More Articles
Top