വാഷിംഗ്ടണ്‍: അനധികൃതമായ കുടിയേറിയ രാജ്യത്ത് തങ്ങിയിട്ടുള്ള കൗമാരക്കാരെ അവരുടെ സ്വദേശത്തേക്ക് തിരിച്ചയക്കുന്നതിനായി പ്രത്യേക പദ്ധതികളുമായി യുഎസ് ഭരണകൂടം. അനധികൃത കുടിയേറ്റത്തിന്റെ പേരിൽ കസ്റ്റഡിയിലുള്ള കൗമാരക്കാർക്ക് 2,500 ഡോളർ നൽകിയാണ് ഇവരെ ഇവരുടെ നാട്ടിലേക്ക് മടക്കി അയക്കാനുള്ള പദ്ധതി തയ്യാറാക്കുന്നത്.
ഫെഡറൽ കസ്റ്റഡിയിലുള്ളതും ഏറ്റെടുക്കാന്‍ ആരുമില്ലാത്തതുമായ കുടിയേറ്റ കൗമാരക്കാര്‍ക്ക് സ്വമേധയാ സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങുന്നതിനായാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇത്തരംഒരു പദ്ധതി ആരംഭിക്കാന്‍ ട്രംപ് ഭരണകൂടം തയ്യാറെടുക്കുകയാണെന്ന് റിപ്പോര്‍ട്ട്.
അഭയാർഥിയായി അമേരിക്കയിലേക്ക് എത്തിയവർക്ക് മാതൃരാജ്യത്തിലേക്ക് തി രികെ പോകാൻ അവസരം ഒരുക്കാനാണ് ലക്ഷ്യമിടുന്നതെന്ന് അഭയാര്‍ത്ഥി പുനരധിവാസ ഓഫീസിന്റെ മേല്‍നോട്ടം വഹിക്കുന്ന എച്ച്എച്ച്എസ് വ്യക്ത മാതി
അമേരിക്കയിലേക്ക് എത്തിയ ബന്ധുക്കൾ ആരുമില്ലാത്തവർക്ക് സ്വന്തം നാട്ടിലേക്ക് മടങ്ങണോ എന്ന് തീരുമാനിക്കാ നുള്ള താണ് ഇത്തരമൊരു പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്. ഇത്തരമൊരു പദ്ധതിയെ അനുകൂലിച്ചും എതിർത്തും നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്
Illegal immigration: US launches special plan to deport teenagers












