കാലിഫോർണിയയിൽ വാഹനാപകടത്തിൽ 3 പേർ മരിച്ചു, അനധികൃത കുടിയേറ്റക്കാരനായ ഇന്ത്യൻ യുവാവ് അറസ്റ്റിൽ

കാലിഫോർണിയയിൽ വാഹനാപകടത്തിൽ 3 പേർ മരിച്ചു, അനധികൃത കുടിയേറ്റക്കാരനായ ഇന്ത്യൻ യുവാവ് അറസ്റ്റിൽ

കാലിഫോർണിയ : തെക്കൻ കാലിഫോർണിയയിൽ മൂന്ന് പേർ മരിക്കാനും നിരവധി പേർക്ക് പരിക്കേൽക്കാനും കാരണമായ തീപിടിച്ച സെമി ട്രക്ക് അപകടത്തിൽ 21 വയസ്സുള്ള ഇന്ത്യൻ യുവാവ് അറസ്റ്റിൽ. യുഎസിലെ ഒരു അനധികൃത കുടിയേറ്റക്കാരനായ ജഷൻപ്രീത് സിംഗ് എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. മയക്കുമരുന്ന് ഉപയോഗിച്ച് വാഹനമോടിച്ച് ആളപായമുണ്ടാക്കിയതിനാണ് അറസ്റ്റ്. സാൻ ബെർണാർഡിനോ കൗണ്ടിയിലെ ഒരു ഫ്രീവേയിൽ പതിയെ നീങ്ങുകയായിരുന്ന വാഹനവ്യൂഹത്തിലേക്ക് ഇയാൾ ഓടിച്ച വലിയ ട്രക്ക് ഇടിച്ചുകയറുകയായിരുന്നുവെന്ന് യുഎസ് വാർത്താ റിപ്പോർട്ടുകൾ പറയുന്നു.

റിപ്പോർട്ടുകൾ പ്രകാരം പ്രതി 2022-ൽ യുഎസിന്റെ തെക്കൻ അതിർത്തി കടന്നാണ് രാജ്യത്തേക്ക് പ്രവേശിച്ചത്. കാലിഫോർണിയയിലെ എൽ സെൻട്രോ സെക്ടറിൽ വെച്ച് ബോർഡർ പട്രോൾ ഏജന്റുമാരുമായി ഏറ്റുമുട്ടലുണ്ടായെങ്കിലും, വിചാരണ തീർപ്പാക്കുന്നതുവരെ ബൈഡൻ ഭരണകൂടം ഇയാളെ രാജ്യത്തിനകത്തേക്ക് പ്രവേശിപ്പിച്ചു. സിംഗ് ഓടിച്ച ഫ്രൈറ്റ്‌ലൈനർ ട്രാക്ടർ-ട്രെയിലർ കോമ്പിനേഷന്റെ ഡാഷ്കാമിൽ അപകടദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. ട്രക്ക് ഒരു എസ്‌യുവിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ കുറഞ്ഞത് മൂന്ന് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

Share Email
LATEST
More Articles
Top