ഇല്ലിനോയില്‍ നാഷ്ണല്‍ ഗാര്‍ഡുകളെ വിന്യസിക്കുന്നത് താത്കാലികമായി തടഞ്ഞു; മെംഫിസില്‍ 150 ഗാര്‍ഡുകള്‍ വെള്ളിയാഴ്ച്ച എത്തുന്നു

ഇല്ലിനോയില്‍ നാഷ്ണല്‍ ഗാര്‍ഡുകളെ വിന്യസിക്കുന്നത് താത്കാലികമായി തടഞ്ഞു; മെംഫിസില്‍ 150 ഗാര്‍ഡുകള്‍ വെള്ളിയാഴ്ച്ച എത്തുന്നു

വാഷിംഗ്ടണ്‍: ട്രംപ് എക്‌സിക്യൂട്ടീവ് ഉത്തരവിലൂടെ വിവിധ സംസ്ഥാനങ്ങളില്‍ നാഷ്ണല്‍ ഗാര്‍ഡുകളെ വിന്യസിക്കാനുള്ള നീക്കത്തിന് ഇല്ലിനോയില്‍ താത്കാലിക തിരിച്ചടി. ഇല്ലിനോയില്‍ നാഷ്ണല്‍ ഗാര്‍ഡുകളെ വിന്യസിക്കാനുള്ള നീക്ക് കോടതി താത്കാലികമായി തടഞ്ഞു. അതേ സമയം ഈ വിഷയത്തില്‍ അതിശക്തമായ നിയമപോരാട്ടമാണ് ട്രംപ് ഭരണകൂടവും ഡമോക്രാറ്റുകളും തമ്മില്‍ നടക്കുന്നത്. ഇല്ലിനോയി ഗവര്‍ണര്‍ ട്രംപിന്റെ സൈനീക വിന്യാസത്തിനെതിരേയുള്ള നിയമപോരാട്ടത്തില്‍ ശക്തമായി രംഗത്തുണ്ട്.

എന്നാല്‍ ടെന്നസിയിലെ മെംഫിസില്‍ സ്ഥിതി വ്യത്യസ്ഥമാണ്. ഇവിടെ നാഷ്ണല്‍ ഗാര്‍ഡുകളെ വിന്യസിക്കുന്നു. വെളളിയാഴ്ച്ച ഇവിടെ സൈനീകരെത്തും. പൗരന്‍മാരുടെ സംരക്ഷണത്തിനും കുറ്റകൃത്യങ്ങള്‍ തടയുന്നതിനുമാണ് സൈനീക വിന്യാസമെന്നാണ് അധികൃതരുടെ വാദം. മംഫിസിയിലേക്കുള്ള സൈനീക കടന്നുവരവിന് ഗവര്‍ണര്‍ ബില്‍ ലീ അംഗീകാരം നല്കി.

ആദ്യഘട്ടത്തില്‍ 150 സൈനീകരാണ് നഗരത്തിലെത്തുക. രാജ്യത്ത് ഏറ്റവും കൂടുതല്‍ കുറ്റകൃത്യം നടക്കുന്നത് മംഫിസിയിലാണെന്നാണ് ട്രംപ് ഭരണകൂടത്തിന്റെ അവകാശവാദം. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇറക്കിയ എക്‌സിക്യൂട്ടീവ് ഉത്തരവിലൂടെയാണ് അമേരിക്കയിലെ പല സംസ്ഥാനങ്ങളിലും കുറ്റകൃത്യങ്ങള്‍ തടയുന്നതിനായി നാഷ്ണല്‍ ഗാര്‍ഡുകളെ വിന്യസിക്കാന്‍ തീരുമാനം. എന്നാല്‍ സംസ്ഥാനങ്ങളുടെ അധികാരങ്ങള്‍ക്കുമേലുള്ള കടന്നുകയറ്റമാണിതെന്ന വാദമാണ് ഡമോക്രാറ്റുകള്‍ മുന്നോട്ടുവെയ്ക്കുന്നത്.

Illinois National Guard deployment temporarily halted; 150 Guardsmen to arrive in Memphis on Friday

Share Email
LATEST
Top