അഹമ്മദാബാദ്: വെസ്റ്റ് ഇന്‍ഡീസിന് എതിരായ അഹമ്മദാബാദ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് തകർപ്പൻ ജയം. ഇന്നിങ്‌സിനും 140 റണ്‍സിനുമാണ് ഇന്ത്യ വിന്‍ഡീസിനെ തകര്‍ത്തത്. രണ്ടു മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തി.
സ്‌കോര്‍: വെസ്റ്റ് ഇന്‍ഡീസ് ഒന്നാം ഇന്നിങ്‌സ് 162 ഓള്‍ ഔട്ട്, ഇന്ത്യ 448/5 ഡിക്ലയേഡ്.വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ഇന്നിങ്‌സ് 14 0 ഓൾ ഔട്ട്.
ആദ്യ ഇന്നിംഗ്സിൽ കുറഞ്ഞ സ്കോറിന് വിൻഡീസിനെ പുറത്താക്കി മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ കൂറ്റൻ സ്കോർ പടുത്തുയർക്കുകയും ഇത് വിജയത്തിന് അടിത്തറ പാകുകയും ചെയ്തു.
ഇന്ത്യ മുന്നോട്ടുവച്ച 286 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് പിന്തുടര്‍ന്ന് ബാറ്റിങ്ങിന് ഇറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ഇന്നിംഗ്സിൽ 140 റണ്‍സിന് ഓൾ ഔട്ടായി. സിറാജും രവീന്ദ്ര ജഡേജയുമാണ് ഇന്ത്യന്‍ ബൗളിങ് ആക്രമണം നയിച്ചത്. സിറാജ് 31 റണ്‍സ് വിട്ടുകൊടുത്ത് മൂന്നും ജഡേജ 54 റണ്‍സിന് നാലും വിക്കറ്റെടുത്തു. സിറാജ് മത്സരത്തില്‍ ഏഴു വിക്കറ്റ് നേടി. സെഞ്ച്വറി നേടി ബാറ്റിങ്ങിലും തിളങ്ങിയ ജഡേജയാണ് മാന്‍ ഓഫ് ദ മാച്ച്.
India clinch a convincing victory in the Ahmedabad Test