സമ്മര്‍ദത്തിലാക്കി വ്യാപാരക്കരാറിലെത്താന്‍ കഴിയില്ല: അമേരിക്കയ്ക്ക് മറുപടിയുമായി ഇന്ത്യ

സമ്മര്‍ദത്തിലാക്കി വ്യാപാരക്കരാറിലെത്താന്‍ കഴിയില്ല: അമേരിക്കയ്ക്ക് മറുപടിയുമായി ഇന്ത്യ

ന്യൂഡല്‍ഹി: സമ്മര്‍ദത്തിലാക്കി വ്യാപാരക്കരാറില്‍ ഒപ്പുവെപ്പിയ്ക്കാനാവില്ലെന്ന് അമേരിക്കയ്ക്ക് മറുപടിയുമായി ഇന്ത്യ. റഷ്യയിലെ രണ്ടു എണ്ണക്കമ്പനികള്‍ക്ക് അമേരിക്ക ഉപരോധമേര്‍പ്പെടുത്തിയതിനു പിന്നാലെയാണ് ഇന്ത്യ എണ്ണവാങ്ങല്‍ സംബന്ധിച്ചുള്ള കാര്യത്തില്‍ നിലപാട് ശക്തമാക്കി രംഗത്തു വന്നത്.

എണ്ണ കരാര്‍ വിഷയത്തില്‍ ഇരട്ടത്താപ്പ് ഇന്ത്യ അംഗീകരിക്കില്ലെന്നും ഗണ്‍പോയിന്റില്‍ നിര്‍ത്തി വ്യാപാര കരാര്‍ ഒപ്പു വയ്ക്കാനാവില്ലെന്നു വാണിജ്യമന്ത്രി പിയൂഷ് ഗോയല്‍ വ്യക്തമാക്കി. ജര്‍മനിയില്‍ ബെര്‍ലിന്‍ ഡയലോഗിലാണ് കേന്ദ്ര മന്ത്രി ഇക്കാര്യം അറിയിച്ചത്. ഇന്ത്യന്‍ താല്‍പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ടുള്ള ധാരണകള്‍ മാത്രമേ സാധ്യമാകു. ഇന്ത്യയും അമേരിക്കയും തമ്മില്‍ വ്യാപാരക്കരാര്‍ സംബന്ധിച്ചുള്ള ചര്‍ച്ച തുടരുന്നതിനിടെയാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം

അമേരിക്കയുമായി ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്നും എന്നാല്‍ തിടുക്കത്തിലോ സമയപരിധി വച്ചോ കരാറുകളില്‍ ഏര്‍പ്പെടാറില്ലെന്നും ഗോയല്‍ വ്യക്തമാക്കി. ഉയര്‍ന്ന തീരുവയെ മറികടക്കാന്‍ ഇന്ത്യ പുതിയ വിപണികള്‍ കണ്ടെത്തുകയാണ്. കയറ്റുമതിക്കാര്‍ക്ക് ന്യായമായ കരാറുകള്‍ ഉറപ്പാക്കും. പുറമേ നിന്നുള്ള സമ്മര്‍ദങ്ങള്‍ക്കപ്പുറം ദീര്‍ഘകാല താല്‍പര്യങ്ങള്‍ക്കാണ് ഇന്ത്യ പ്രാധാന്യം നല്‍കുന്നതെന്നു ഗോയല്‍ പറഞ്ഞു.

India responds to US, says no trade deal can be reached under pressure

Share Email
LATEST
More Articles
Top