ഓട്ടവ: ഇന്ത്യയില്‍ നിന്നും കാനഡയിലേക്ക് കുടിയേറിയ ഇന്ത്യക്കാരുടെ സുരക്ഷയില്‍ പലവിധത്തിലുള്ള ആശങ്കകള്‍ ഉണ്ടെന്നു കാനഡിയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷ്ണര്‍ ദിനേശ് പട്‌നായിക്ക്. ഒരു സ്വകാര്യ ചാനലിനു നല്കിയ അഭിമുഖത്തിലാണ് കാനഡയിലെ ഇന്ത്യക്കാരുടെ സുരക്ഷയില്‍ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചത്.
സുരക്ഷാ കാര്യത്തില്‍ താന്‍ പോലും കാനഡയില്‍ സംരക്ഷണം തേടേണ്ടി വരുന്ന സാഹചര്യമുണ്-അദ്ദേഹം പറഞ്ഞു. വാന്‍കൂവറിലെ ഒരു റെസ്റ്റോറന്റ് ആക്രമിക്കപ്പെട്ടത് ചൂണ്ടിക്കാട്ടിയാണ് ഹൈക്കമ്മീഷണര്‍ ഇന്ത്യക്കാരുടെ സുരക്ഷാ ആശങ്ക പങ്കുവെച്ചത്. കാനഡ ഇന്ത്യക്കാര്‍ക്ക് സുരക്ഷിതമാണോ എന്നു കാനഡക്കാര്‍ കൂടി ചിന്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ചില കാനഡക്കാരാണ് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്. വാന്‍കൂവറിലെ ഇന്ത്യക്കാരന്റെ ഉടമസ്ഥതയിലുള്ള റെസ്റ്റോറന്റില്‍ മൂന്നാം തവണയും ആക്രമണം ഉണ്ടായി. മറ്റൊരു ഇന്ത്യക്കാരന്റെ ഉടമസ്ഥതിലുള്ള റെസ്‌റ്റോറന്റിനു നേരെ വെടിവെയ്പ് ഉണ്ടായി. ഇത് വെളിവാക്കപ്പെടുന്നത് ഇന്ത്യക്കാരുടെ സുരക്ഷിതത്വത്തിനു നേരെ ഉളള വെല്ലുവിളിയാണ്.
ഇന്ത്യയിലെ കനേഡിയന്‍ ഹൈക്കമ്മീഷണര്‍ക്ക് സംരക്ഷണം ആവശ്യമില്ല, പക്ഷേ കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ക്ക് സംരക്ഷണം ആവശ്യമായ സ്ഥിതിയാണ്. ഹൈക്കമ്മീഷ്ണര്‍ കൂട്ടിച്ചേര്‍ത്തു.ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്രബന്ധം രണ്ട് വര്‍ഷത്തിനു ശേഷം പൂര്‍വസ്ഥിതിയിലായതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ പുതിയ ഹൈക്കമ്മീഷണറായി പട്‌നായിക്കിന് നിയമനം നല്‍കിയത്. ഇന്ത്യയിലെ കാനഡയുടെ പുതിയ ഹൈക്കമ്മീഷണറായി ക്രിസ്റ്റഫര്‍ കൂട്ടറെയും കാനഡ ദിവസം നിയമിച്ചിരുന്നു.
Indian High Commissioner expresses concern over safety of Indians in Canada












