ഹമാസ് തടവിലാക്കിയ ഇസ്രയേല്‍ പൗരന്‍മാരെ തിങ്കളാഴ്ച്ച മോചിപ്പിക്കും: 250 തടവുകാരെ ഇസ്രയേലും വിട്ടയയ്ക്കും

ഹമാസ് തടവിലാക്കിയ ഇസ്രയേല്‍ പൗരന്‍മാരെ തിങ്കളാഴ്ച്ച മോചിപ്പിക്കും: 250 തടവുകാരെ ഇസ്രയേലും വിട്ടയയ്ക്കും

കെയ്‌റോ: അമേരിക്ക മുന്‍കൈ എടുത്തു ഗാസയില്‍ സമാധാനം സ്ഥാപിക്കുന്നതിനായി നടപ്പാക്കുന്ന കരാറിന്റെ ഭാഗമായി ഹമാസ് തടവിലാക്കിയ ഇസ്രയേല്‍ പൗരന്‍മാരെ തിങ്കളാഴ്ച്ച മോചിപ്പിക്കും. 20 ലധികം ഇസ്രയേലി പൗരന്‍മാരെയാണ് മോചിപ്പിക്കുകയെന്നാണ് അറിയുന്നത്.

ഹമാസ് ഇസ്രയേല്‍ പൗരന്‍മാരെ മോചിപ്പിക്കുന്ന അതേ സമയം ഹമാസിന്റെ 250 ഓളം ആളുകളെ ഇസ്രയേലും വിട്ടയയ്ക്കും. ബന്ദികളെ മോചിപ്പിക്കുന്നതിനായി ഹമാസുമായി വെടിനിര്‍ത്തലിനു ഇസ്രായേല്‍ അംഗീകാരം നല്‍കി. വെടിനിര്‍ത്തല്‍ പ്രമേയത്തിന് ഇസ്രായേല്‍ സര്‍ക്കാര്‍ അംഗീകാരം നല്‍കിയതായി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു. ഗാസയുടെ പകുതി സ്ഥലങ്ങളില്‍ നിന്നും ഇസ്രായേല്‍ സൈന്യം പിന്മാറും. ഈ മേഖലയില്‍ സഹായങ്ങള്‍ നല്‍കുന്നതിനായ.ിട്രക്കുകള്‍ ഉപാധികളില്ലാതെ കടത്തിവിടുകയും ചെയ്യും.

ഇന്നലെ വൈകുന്നേരം ചേര്‍ന്ന യോഗത്തില്‍ ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്‌സ് (ഐഡിഎഫ്) പുതിയ ലൈനുകളിലേക്ക് പിന്‍വാങ്ങണമെന്ന പ്രമേയം പാസാക്കി. ഹമാസ് ബന്ദികളാക്കിയ ഇസ്രയേല്‍ പൗരന്‍മാരെ മോചിപ്പിക്കാന്‍ ഹമാസിന് 72 മണിക്കൂര്‍ സമയം നല്‍കും.
യോഗത്തില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രതിനിധികളായ വിദേശ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫും ബെഞ്ചമിന്‍ നെതന്യാഹുവിന്റെ തീരുമാനങ്ങളെ പ്രശംസിച്ചു.

Israeli citizens held by Hamas to be released on Monday: Israel to release 250 prisoners

Share Email
LATEST
Top