ട്രംപിൻ്റെ പ്രഖ്യാപനത്തിൽ ശരിക്കും ഞെട്ടി അടുത്ത സഖ്യമായ ജപ്പാൻ; ആണവരഹിത ലോകത്തിനു വേണ്ടി പരിശ്രമിക്കുമെന്ന് പ്രതികരണം

ട്രംപിൻ്റെ പ്രഖ്യാപനത്തിൽ ശരിക്കും ഞെട്ടി അടുത്ത സഖ്യമായ ജപ്പാൻ; ആണവരഹിത ലോകത്തിനു വേണ്ടി പരിശ്രമിക്കുമെന്ന് പ്രതികരണം

ടോക്കിയോ: 30 വർഷത്തെ മൊറട്ടോറിയത്തിനൊടുവിൽ ആണവായുധ പരീക്ഷണങ്ങൾ വീണ്ടും ആരംഭിക്കാനുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനത്തിനു പിന്നാലെ, ആണവരഹിത ലോകത്തിനു വേണ്ടി തുടർച്ചയായി പ്രവർത്തിക്കുമെന്ന് അമേരിക്കയുടെ അടുത്ത സഖ്യകക്ഷിയായ ജപ്പാൻ. ആണവായുധം യുദ്ധത്തിൽ പ്രയോഗിക്കപ്പെട്ട ഏക രാജ്യമാണ് ജപ്പാൻ. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ആണവരഹിത നിലപാടാണ് രാജ്യം സ്വീകരിച്ചത്. കഴിഞ്ഞ ഓഗസ്റ്റിൽ യുഎസ് ആണവ ബോംബാക്രമണങ്ങളുടെ 80-ാം വാർഷികം ജപ്പാൻ അനുസ്മരിച്ചിരുന്നു.

“സിടിബിടി (സമഗ്ര ആണവ പരീക്ഷണ നിരോധന ഉടമ്പടി) ഉടനടി പ്രാബല്യത്തിൽ കൊണ്ടുവരികയും എൻപിടി (ആണവ നിർവ്യാപന ഉടമ്പടി) സംവിധാനം സംരക്ഷിക്കുകയും ശക്തമാക്കുകയും ചെയ്യുന്നതിലൂടെ, ആണവായുധരഹിതമായ ഒരു ലോകം യാഥാർത്ഥ്യമാക്കാൻ ഞങ്ങളുടെ രാജ്യം യാഥാർത്ഥ്യബോധത്തോടെയും പ്രായോഗികതയോടെയും ശ്രമങ്ങൾ തുടരും,” ചീഫ് കാബിനറ്റ് സെക്രട്ടറി മൈനൊറു കിഹാര പത്രസമ്മേളനത്തിൽ അവകാശപ്പെട്ടു.

ഈ ആഴ്ചത്തെ തുടക്കത്തിൽ ട്രംപും ജപ്പാൻ പ്രധാനമന്ത്രി സാനെ ടാക്കൈച്ചിയും തമ്മിലുള്ള ചർച്ചയിൽ ബന്ധങ്ങളിലെ പുതിയ സുവർണയുഗത്തെ ആഘോഷിക്കുകയും നിർണായക ധാതുക്കളുടെ കരാറിൽ ഒപ്പുവയ്ക്കുകയും ചെയ്തിരുന്നു. ഇരു രാജ്യങ്ങൾക്കും ഇടയിൽ ദൃഢമായ സഖ്യം നിലനിൽക്കുന്നതിനിടയിലാണ് യുഎസിന്റെ ആണവ പരീക്ഷണ പുനരാരംഭ നീക്കത്തിൽ ജപ്പാൻ ആശങ്ക രേഖപ്പെടുത്തിയത്.

Share Email
Top