ഗുരുദാസ്പൂര്‍: യുഎസില്‍ ട്രക്ക് ഇടിച്ചു മൂന്നുപേര്‍ കൊല്ലപ്പെട്ട സംഭവത്തിലെ ട്രംക്ക് ഡ്രൈവര്‍ ജഷന്‍പ്രീത് ഒരിക്കലും ലഹരി മരുന്ന് ഉപയോഗിക്കുന്ന വ്യക്തിയല്ലെന്നും നിര്‍ഭാഗ്യവശാലാവാം അപകടം സംഭവിച്ചതെന്നും അവനെ രക്ഷിക്കണമെന്നും ജഷന്‍പ്രീതിന്റെ ബന്ധുക്കള്‍. ലഹരി മരുന്ന് ഉപയോഗിച്ചാണ് ജഷന്‍ ട്രക്ക് ഓടിച്ചിരുന്നെന്ന വാര്‍ത്ത തങ്ങള്‍ക്ക് ഒരിക്കലും വിശ്വസിക്കാന്‍ കഴിയില്ലെന്നും സിഖ് ഭക്തനായ അവന്‍ ഒരിക്കലും ലഹരിമരുനന് ്ഉപയോഗിക്കില്ലെന്നും പഞ്ചാബിലെ ഗുരുദാസ് പൂരിലുള്ള ബന്ധുക്കള്‍ ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചു.
തന്റെ മകനെ രക്ഷിക്കാനായി നടപടി സ്വീകരിക്കണമെന്നു തന്നെ കാണാനെത്തുന്ന എല്ലാവരോടും ജഷ്പ്രീതിന്റെ മാതാവ് ജസ്വീര്‍ കൗര്‍ വാവിട്ട് നിലവിളിക്കുകയാണ്. പിതാവ് കുല്‍വിന്ദര്‍ സിംഗ് ഒന്നിനോടും പ്രതികരിക്കാതെ വീടിനുള്ളിലിരിക്കയാണ്. അശ്രദ്ധയില്‍ വാഹനമോടിക്കുന്ന ആളല്ല ജഷന്‍പ്രീതെന്നും നിര്‍ഭാഗ്യവശാല്‍ സംഭവിച്ചുപോയ അപകടമായിരിക്കാമെന്നാണ് ജഷന്റെ മാതൃസഹോദരന്‍ ഗുര്‍ബക്ഷ് സിംഗ് പ്രതികരിച്ചത്.
കാലിഫോര്‍ണിയിലെ തിരക്കേറിയ സ്ഥലത്ത് ജഷന്‍ ഓടിച്ച ട്രക്ക് ഇടിച്ചാണ് മൂന്നുപേര്‍ കൊല്ലപ്പെട്ടത്. ഇതിനു പിന്നാലെയാണ് ജഷന്‍ ലഹരിമരുന്ന് ഉപയോഗിച്ചശേഷമാണ് വാഹനമോടിച്ചതെന്ന വാര്‍ത്ത വന്നത്. ഇതിനോട് പ്രതികരിക്കുകയായിരുന്നു ജഷന്റെ മാതാപിതാക്കള്‍ ഉള്‍പ്പെടെയുള്ള ബന്ധുക്കള്‍.
വീടു നിര്‍മിച്ചതിനുള്‍പ്പെടെ ഉള്ള കടം വീട്ടാമെന്ന പ്രതീക്ഷയിലാണ് ജഷന്‍ അമേരിക്കയിലേക്ക് ജോലി തേടിപ്പോയത്. ജഷന്‍പ്രീതിന്റെ വാഹനം അപകടത്തില്‍പ്പെട്ടതിനു പിന്നാലെ ട്രക്ക് ഡ്രൈവര്‍മാര്‍ക്കെതിരേയുള്ള പരിശോധന യുഎസ് ഭരണകൂടം അതിശക്തമാക്കി.
ഹെവി ഡ്രൈവിംഗ് സൈന്‍സ് സംബന്ധിച്ചുള്ള ക്രമക്കേടുകള്‍ കണ്ടെത്തിയാല്‍ ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള നിരവധി ട്രക്ക് ഡ്രൈവര്‍മാരുടെ ജോലി നഷ്ടമാകും. യോഗ്യതയില്ലാത്തവര്‍ക്ക ഇന്ത്യയിലെ ഹെവി ഡ്രൈവിംഗ് ലൈസന്‍സിനു സമാനമായ ഡിഎല്‍ഡി ലൈസന്‍സ് ലഭിച്ചതായും പരാതിയുണ്ട്.
Jashanpreet will never use drugs: The accident may have been due to bad luck; Relatives want to save him













