റ്റാമ്പാ (ഫ്‌ലോറിഡ): ഫ്‌ലോറിഡയിലെ ഫോർട്ട് ലോഡർഡെയിലിലെ ബ്രോവാർഡ് കൗണ്ടി കൺവെൻഷൻ സെന്ററിൽ, 2026 ഓഗസ്റ്റ് 6 മുതൽ 10 വരെ നടക്കുന്ന 16-ാമത് കെസിസിഎൻഎ നാഷണൽ കൺവെൻഷൻ ചെയർപേഴ്സണായി ജോബി ഊരാളിലിനെ തിരഞ്ഞെടുത്തതായി, ആതിഥേയ യൂണിറ്റുകളിലൊന്നായ ക്‌നാനായ കാത്തലിക് കോൺഗ്രസ് ഓഫ് സെൻട്രൽ ഫ്‌ലോറിഡ (കെസിസിസിഎഫ് റ്റാമ്പാ) എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് വേണ്ടി പ്രസിഡൻ്റ് ജയ്‌മോൾ മൂശാരിപ്പറമ്പിൽ അറിയിച്ചു.
കെസിസിസിഎഫ് റ്റാമ്പാ യൂണിറ്റിലെ സജീവ അംഗമായ ജോബി ഊരാളിൽ കെസിസിഎൻഎയുടെ റ്റാമ്പാ റീജിയണൽ വൈസ് പ്രസിഡൻ്റാണ്. റ്റാമ്പാ യൂണിറ്റിൽ വിവിധ കമ്മിറ്റികളിൽ പ്രവർത്തിച്ചിട്ടുള്ള ജോബി, തൻ്റെ സജീവ പങ്കാളിത്തം വഴി നിരവധി വലിയ പരിപാടികൾ സംഘടിപ്പിക്കാൻ അദ്ദേഹത്തിന് അവസരം ലഭിച്ചു. കെസിസിഎൻഎ നാഷണൽ കൗൺസിലിൽ പല ടേമുകളിൽ റ്റാമ്പാ യൂണിറ്റിനെ അദ്ദേഹം പ്രതിനിധീകരിച്ചിട്ടുണ്ട്.
‘ക്‌നാനായ കൺവെൻഷൻ ഏകോപിപ്പിക്കുന്നതിനുള്ള ജോബി ഊരാളിലിൻ്റെ കഴിവുകളിലും സംഘാടക വൈദഗ്ധ്യത്തിലും ഞങ്ങൾക്ക് തികഞ്ഞ വിശ്വാസമുണ്ട്. ഈ കൺവെൻഷന് നേതൃത്വം നൽകാനുള്ള ശരിയായ വ്യക്തി ജോബി ഊരാളിലാണ്. അദ്ദേഹത്തിൻ്റെ ലോജിസ്റ്റിക്കൽ കൈകാര്യം ചെയ്യലും പരിപാടിയുടെ സംഘാടന വൈവിധ്യവും ഭാവിയിലെ ക്‌നാനായ കൺവെൻഷനുകളുടെ ഒരു രൂപരേഖയായിരിക്കുമെന്ന്’ കെസിസിഎൻഎ പ്രസിഡൻ്റ് ജെയിംസ് ഇല്ലിക്കലും കെസിസിസിഎഫ് എക്സിക്യൂട്ടീവ് കമ്മിറ്റിയും വ്യക്തമാക്കി.
കെസിസിസിഎഫ് റ്റാമ്പാ യൂണിറ്റിനോടൊപ്പം 16-ാമത് കെസിസിഎൻഎ നാഷണൽ കൺവെൻഷന് ആതിഥേയത്വം വഹിക്കുന്നത് മയാമി (കെസിഎഎസ്എഫ്) യൂണിറ്റാണ്.
Joby Uralil elected as KCCNA convention chairperson