ഡാലസില്‍ ലാന കണ്‍വെന്‍ഷനില്‍ ശനിയാഴ്ച കേരളപ്പിറവി ആഘോഷം; സുനില്‍ പി. ഇളയിടം മുഖ്യാതിഥി

ഡാലസില്‍ ലാന കണ്‍വെന്‍ഷനില്‍ ശനിയാഴ്ച കേരളപ്പിറവി ആഘോഷം; സുനില്‍ പി. ഇളയിടം മുഖ്യാതിഥി

മാര്‍ട്ടിന്‍ വിലങ്ങോലില്‍

ഡാലസ്: നോര്‍ത്ത് അമേരിക്കയിലെ സാഹിത്യപ്രേമികള്‍ കാത്തിരിക്കുന്ന ലാന (ലിറ്റററി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക) യുടെ 14-ാമത് ദ്വൈവാര്‍ഷിക കണ്‍വെന്‍ഷനോടനുബന്ധിച്ച് കേരളപ്പിറവി ആഘോഷിക്കുന്നു.

ഡാലസിലെ കേരള ലിറ്റററി സൊസൈറ്റിയുടെ ആതിഥേയത്വത്തില്‍ ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ 2 വരെ ഇര്‍വിങ്ങിലെ ആട്രിയം ഹോട്ടല്‍ ഓഡിറ്റോറിയത്തിലാണ്
(എംഎസ്ടി – തെക്കേമുറി നഗര്‍) കണ്‍വെന്‍ഷന്‍ നടക്കുന്നത്. ഇതിന്റെ ഭാഗമായി നവംബര്‍ 1 ശനിയാഴ്ച വൈകുന്നേരം 6:00 മണി മുതല്‍ കേരളപ്പിറവി ദിനം സമുചിതമായി ആഘോഷിക്കും.

പ്രശസ്ത പ്രഭാഷകനും നിരൂപകനുമായ എഴുത്തുകാരനുമായ സുനില്‍ പി. ഇളയിടമാണ് കണ്‍വെന്‍ഷനിലെ മുഖ്യാതിഥി. അതോടൊപ്പം പ്രശസ്ത ഡോക്ടറും സാമൂഹികപ്രവര്‍ത്തകനും വാഗ്മിയുമായ ഡോ. എം. വി. പിള്ള (ഡാലസ്), നിരൂപകനും പ്രഭാഷകനുമായ സജി എബ്രഹാം (പൂനെ) എന്നിവരും പ്രധാന അതിഥികളായി പങ്കെടുക്കും.

സാംസ്‌കാരിക സമ്മേളനം, വിഭവസമൃദ്ധമായ അത്താഴവിരുന്ന്, വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ എന്നിവ ഒരുക്കിയിട്ടുണ്ട്.

നോര്‍ത്ത് അമേരിക്കയിലെ എല്ലാ മലയാള സാഹിത്യപ്രേമികളെയും കുടുംബസമേതം ഈ കേരളപ്പിറവി ആഘോഷത്തില്‍ പങ്കെടുക്കാന്‍ കേരള ലിറ്റററി സൊസൈറ്റി ഡാലസ് ഹാര്‍ദ്ദമായി സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

ഷാജു ജോണ്‍ (കണ്‍വെന്‍ഷന്‍ കമ്മിറ്റി ചെയര്‍ ) 469 274 6501
സാമുവല്‍ യോഹന്നാന്‍ ( കണ്‍വെന്‍ഷന്‍ കമ്മിറ്റി കണ്‍വീനര്‍ ) 214 435
0124

Kerala Piravi celebration at Lana Convention in Dallas on Saturday; Sunil P. Ilayidom as chief guest

Share Email
Top