പ്യോങ്യാഗ്: സ്‌തനവലിപ്പം കൂട്ടുന്നതിനായി ശസ്ത്രക്രിയ നടത്തിയ ഉത്തരകൊറിയൻ സ്ത്രീകൾ പരിഭ്രാന്തിയിൽ. ഇത്തരത്തി ലുള്ള ശസ്ത്രക്രിയ സോഷ്യലിസത്തിന് എതിരാണെന്നും മുതലാളിത്തത്തിന് അനുകൂലമാണെന്നുമാണ് ഉത്തര കൊറിയൻ ഭരണകൂടത്തിന്റെ നിലപാട്.
ഇത്തരത്തിൽ ശസ്ത്രക്രിയ നടത്താൻ നേതൃത്വം നല്കിയഡോക്ടറേയും രണ്ട് സ്ത്രീകളെയും ഉത്തര കൊറിയൻ ഭരണകൂടം പരസ്യ വിചാരണ ചെയ്തു.ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിന്റെ നിർദേശമനുസരിച്ച് സ്തനവലിപ്പം വർദ്ധിപ്പിക്കുന്ന ശസ്ത്രക്രിയക്ക് വിധേയരായെന്ന് സംശയിക്കുന്ന സ്ത്രീകളെ കണ്ടെത്തുകയാണെന്ന് ഡെയ്ലി എൻകെ റിപ്പോർട്ട് ചെയ്യുന്നു. രാജ്യത്ത് ഈ ശസ്ത്രക്രിയകൾ നിയമപരമല്ല
പരസ്യ വിചാരണയ്ക്ക് വിധേയരായ രണ്ട് സ്ത്രീകളും 20 വയസിനു മുകളിലുള്ള യുവതികളാണ്. സെപ്റ്റംബറിലെ രണ്ടാമത്തെ ആഴ്ച്ച തെക്കൻ ഹ്വാങ്ഹേ പ്രവിശ്യയിലെ സരിവോണിലെ സെൻട്രൽ ഡിസ്ട്രിക്റ്റിലുള്ള കൾച്ചറൽ ഹാളിൽ ഇവരെ പരസ്യവിചാരണയ്ക്ക് വിധേയരാക്കി. ചൈനയിൽനിന്ന് രഹസ്യമായി കടത്തിയ സിലിക്കൺ ഉപയോഗിച്ചാണ് സർജൻ വീടിൽ വച്ച് ശസ്ത്രക്രിയ നടത്തിയത്.രണ്ട് സ്ത്രീകൾക്കും കർശനമായ ശിക്ഷ നൽകുമെന്ന് ജഡ്ജി മുന്നറിയിപ്പ് നൽകി
Kim Jong Un’s North Korea Punishes Women for Breast Surgery, Punishes Women