മാഗ് തെരഞ്ഞെടുപ്പ് ഡിസംബറില്‍: മുന്‍ഗാമികളുടെ മാര്‍ഗത്തില്‍ നേരോട് നന്‍മ ലക്ഷ്യമാക്കി ടീം യുണ്ണേറ്റഡ്

മാഗ് തെരഞ്ഞെടുപ്പ് ഡിസംബറില്‍: മുന്‍ഗാമികളുടെ മാര്‍ഗത്തില്‍ നേരോട് നന്‍മ ലക്ഷ്യമാക്കി ടീം യുണ്ണേറ്റഡ്

ജിന്‍സ് മാത്യു റാന്നി,റിവര്‍‌സ്റ്റോണ്‍

ഹ്യൂസ്റ്റണ്‍: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണിന്റെ ഡിസംബറില്‍ നടക്കുന്ന വാര്‍ഷിക തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി റോയി മാത്യൂവിന്റെ ശക്തമായ നേത്രത്തില്‍ ടീം യുണൈറ്റഡ് പാനല്‍ തയ്യാറായി. അനുഭവ പരിചയത്തിന്റെ പക്വതയും യുവത്വത്തിന്റെ ഊര്‍ജസ്വലതയും കൈമുതലാക്കിയ മല്‍സരാര്‍ത്ഥികളാണ് പാനലില്‍.

‘നേരാണ് പാത,നല്‍മയാണ് ലക്ഷ്യം’ എന്ന നയം മുഖമുദ്രയാക്കിയ ടീം യുണൈറ്റഡില്‍ ഹൂസ്റ്റണിലെ വിവിധ സംഘടനകള്‍ വിജയകരമായി മുന്നേറ്റുന്ന കഴുവുറ്റ സംഘാടകരുടെ സ്ഥാനാര്‍ത്ഥിത്വം ഏറ്റവും കൂടുതലാണ്.
ഹൂസ്റ്റണിലെ പ്രമുഖരായ സാമൂഹിക, സ്വംസ്‌കാരിക നേതാക്കളുടെയും നല്ലവരായ നാട്ടുകാരുടെയും സപ്പോര്‍ട്ട് ടീം യുണ്ണൈറ്റഡിന് ഏറെ നേട്ടകരമാണ്.

Mag elections in December: Team United aims for good, following the path of its predecessors

Share Email
LATEST
Top