ബര്‍ലിന്‍: ജര്‍മനിയിലെ ഹെര്‍ഡെക്കെ നഗരത്തിലെ നിയുക്ത മേയര്‍ ഐറിസ് സ്സാള്‍സറിന് (57) കുത്തേറ്റു. സ്വവസതിക്ക് സമീപത്തുവെച്ചാണ് ഇവര്‍ക്ക് ഗുരുതരമായി കുത്തേറ്റത്. കഴുത്തിലും വയറിലും കുത്തേറ്റ ഇവരെ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചു. രാഷ്ട്രീയ കാരണങ്ങളല്ല വ്യക്തി വൈരാഗ്യമാണ് ആക്രമണത്തിന്റെ കാരണമെന്നാണ് പ്രാധമീക സൂചന.
ഒരു സംഘമാളുകള്‍ ചേര്‍ന്നാണ് ഐറിസിനെ കു്ത്തി വീഴ്ത്തിയത്. കുത്തേറ്റ ഇവര്‍ രക്ഷപെടാനായി വീടിനുള്ളിലേക്ക് കയറുകയായിരുന്നുവെന്നു മകന്‍ പോലീസിനു മൊഴി നല്കി.കഴിഞ്ഞ 28 നു നടന്ന തെരഞ്ഞെടുപ്പില്‍ സെന്റര്‍-ലെഫ്റ്റ് സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിയായി മത്സരിച്ച സ്റ്റാള്‍സര്‍ ഹെര്‍ഡെക്കെ മേയറായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. അടുത്ത മാസമാ ണ് സ്ഥാനാരോഹണം.. ആക്രമണത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. പോലീസ് അന്വേഷണം ശക്തമാക്കി.
Mayor-elect stabbed in Germany: Attack near his own home