ഹ്യൂസ്റ്റൺ : തിങ്കളാഴ്ച രാത്രി വാൾമാർട്ടിന്റെ പാർക്കിംഗ് മേഖലയിൽ നടന്ന വെടിവയ്പിൽ പരിക്കേറ്റ ആൾ മരിച്ചു. വാൾമാർട്ടിന്റെ പാർക്കിംഗ് ഏരിയയ്ക്ക് പിൻ ഭാഗത്ത് ഒരാളെ വെടിയേറ്റ നിലയിൽ കണ്ടെത്തിത്തിയത്. പോലീസെത്തി ഇയാളെ ആശുപത്രി യിലെത്തിച്ചിരുന്നെങ്കിലും മരണം സ്ഥിരീകരിച്ചിരുന്നു. സംഭവത്തിൽ മിസോറി സിറ്റി പോലീസ് അന്വേഷണം ആരംഭിച്ചു.
പോലീസ് നല്കുന്ന വിവരം അനുസരിച്ച് വെടിയേറ്റ വ്യക്തിക്കൊപ്പം ഒരുകുട്ടി ഉണ്ടായിരുന്നു. കുട്ടി സുരക്ഷിതയാണ്
വെടിവയ്പിനു കാരണം എന്താണെന്ന് വ്യക്തമല്ല. പ്രതിയെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
Missouri City police are investigating a shooting in the parking lot of a Walmart on Monday night.













