കൊച്ചി: ദർബാർ ഹാൾ ആർട്ട് ഗാലറിയിൽ നോർവീജിയൻ കലാകാരിയുടെ ചിത്രപ്രദർശനത്തിനെതിരെ സദാചാര ആക്രമണം. പ്രദർശനത്തിന്റെ ഭാഗമായ ലിനോ കട്ടുകൾ കീറിയെറിയുകയും നശിപ്പിക്കുകയും ചെയ്തു. ലിനോ കട്ടുകളിലെ വാക്കുകളിൽ അശ്ലീല പദമുണ്ടെന്ന് ആരോപിച്ചായിരുന്നു ആക്രമണം.
നോർവീജിയൻ കലാകാരിയായ ഹനാനിൻ്റെ ചിത്രപ്രദർശനത്തിനെതിരെയാണ് സദാചാര സംഘത്തിൻ്റെ ആക്രമണം ഉണ്ടായത്. അവരുടെ ഭാഷയിൽ തയ്യാറാക്കിയ ലിനോ കട്ടുകൾ ഇവിടെ പ്രദർശിപ്പിക്കാനായി ഗൂഗിൾ ട്രാൻസ്ലേറ്റ് ഉപയോഗിച്ച് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുകയായിരുന്നു. ഈ പരിഭാഷപ്പെടുത്തിയ ഭാഗമാണ് ഇപ്പോൾ കീറിയെറിഞ്ഞിരിക്കുന്നത്.
രാത്രി ഏഴുമണിയോടെയാണ് ആക്രമണം നടന്നത്. ആർട്ട് ഗാലറി അടയ്ക്കുന്ന സമയമായപ്പോൾ രണ്ട് പേർ അകത്തുകയറി ലിനോ കട്ടുകൾ കീറിയെറിയുകയായിരുന്നു. ഇവർ സമൂഹമാധ്യമങ്ങളിൽ ലൈവ് ഇട്ടുകൊണ്ടാണ് ആർട്ട് ഗാലറിയിൽ എത്തിയത്.
ശിൽപിയായ എറണാകുളം സ്വദേശി ഹോച്ചിമിൻ എന്ന കലാകാരനാണ് പ്രതിഷേധത്തിന് നേതൃത്വം നൽകിയത്. സംഭവത്തിൽ ലളിതകലാ അക്കാദമി പോലീസിന് പരാതി നൽകുമെന്നാണ് സൂചന.
Moral attack against foreign artist’s exhibition: Artworks torn at Kochi Durbar Hall Art Gallery