‘വേഗത്തിൽ തീരുമാനമെടുക്കുക, അല്ലെങ്കിൽ പ്രത്യാഘാതം കടുക്കും’, ഗാസ സമാധാന കരാറിൽ ഹമാസിന് ട്രംപിന്റെ മുന്നറിയിപ്പ്

‘വേഗത്തിൽ തീരുമാനമെടുക്കുക, അല്ലെങ്കിൽ പ്രത്യാഘാതം കടുക്കും’, ഗാസ സമാധാന കരാറിൽ ഹമാസിന് ട്രംപിന്റെ മുന്നറിയിപ്പ്

വാഷിംഗ്ടൺ: ഇസ്രായേലുമായി സമാധാന ഉടമ്പടിക്ക് പാലസ്തീൻ ഗ്രൂപ്പായ ഹമാസ് വേഗത്തിൽ സമ്മതം മൂളണമെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. ഉടൻ തീരുമാനമെടുത്തില്ലെങ്കിൽ ഗാസയിൽ കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും ട്രംപ് വ്യക്തമാക്കി.

“ഹമാസ് വേഗത്തിൽ നീങ്ങണം, അല്ലെങ്കിൽ എല്ലാ സാധ്യതകളും ഇല്ലാതാകും .കാലതാമസം വരുത്തുന്നത് ഞാൻ സഹിക്കില്ല, ഗാസ വീണ്ടും ഒരു ഭീഷണിയായി മാറുന്നത്അനുവദിക്കില്ല,” ട്രംപ് തൻ്റെ സോഷ്യൽ മീഡിയ പേജിൽ കുറിച്ചു. “നമുക്കിത് വേഗത്തിൽ പൂർത്തിയാക്കാം,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബന്ദികളെ വിട്ടയക്കുന്നതിനും സമാധാന ഉടമ്പടി പൂർത്തിയാക്കുന്നതിനും വേണ്ടി ഇസ്രായേൽ ബോംബാക്രമണം താൽക്കാലികമായി നിർത്തിവെച്ചതിനെ ട്രംപ് അഭിനന്ദിച്ചു. അതേസമയം, ട്രംപിൻ്റെ സമാധാന പദ്ധതിക്ക് അനുകൂലമായ പ്രതികരണമാണ് ഹമാസ് നൽകിയിട്ടുള്ളതെങ്കിലും, നിരായുധീകരണം പോലുള്ള കാര്യങ്ങളിൽ ചർച്ച ആവശ്യമാണെന്ന നിലപാടിലാണ് അവർ.

ഗാസയിലെ യുദ്ധം അവസാനിപ്പിക്കാൻ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ചേർന്ന് ട്രംപ് പ്രഖ്യാപിച്ച 20 ഇന സമാധാന പദ്ധതിയാണ് ഇപ്പോൾ ചർച്ചയിലുള്ളത്.

Share Email
LATEST
Top