യുഎസ് ഷട്ട് ഡൗൺ ബാധിച്ച് നാസയും : ബഹിരാകാശ ഗവേഷണം താത്കാലികമായി നിർത്തി

യുഎസ് ഷട്ട് ഡൗൺ ബാധിച്ച് നാസയും : ബഹിരാകാശ ഗവേഷണം താത്കാലികമായി നിർത്തി

വാഷിങ്ടൺ: അമേരിക്കയിൽ ധന ബില്ല് പാസാക്കാത്തതിനെ തുടർന്ന് രൂക്ഷമായ പ്രതിസന്ധി ബാധിച്ചു അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയും. നാസയുടെ പ്രവർത്തനം രൂക്ഷമായ പ്രതിസന്ധിയിലെന്ന് റിപ്പോർട്ടുകൾ. സർക്കാർ ഫണ്ടിംഗിലെ പ്രതിസന്ധി മൂലം നാസയുടെ പല പ്രവർത്തനങ്ങളും സ്തംഭനാവസ്ഥയിലായതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ധനബില്ല് പാസാക്കുന്നതില്‍ യുഎസ് കോണ്‍ഗ്രസിലെ റിപ്പബ്ലിക്കന്‍, ഡെമോക്രാറ്റിക് അംഗങ്ങൾ സമവായത്തിലെത്താത്തതോടെയാണ്  അമേരിക്ക ഷട്ട് ഡൗണിലേക്ക് നീങ്ങിയത്.

ഷട്ട് ഡൗണിനു പിന്നാലെ  നാസയുടെ ബഹിരാകാശ  ഗവേഷണം മുതൽ പൊതുജന സമ്പർക്കം വരെയുള്ള നാസയുടെ പല പദ്ധതികളും താൽക്കാലികമായി നിർത്തി.

നാസയിൽ നിന്നുള്ള പ്രതിദിന ആശയവിനിമയങ്ങൾ കുറഞ്ഞു. എന്നാൽ അടിയന്തിര പ്രാധാന്യമുളള  പ്രവർത്തന ങ്ങൾ സജീവമായി തുടരുന്നുണ്ട്.  ബഹിരാകാശയാത്രികരെ നിരീക്ഷിക്കൽ, നിലവിൽ സൗരയൂഥത്തിലുടനീളം പ്രവർത്തിക്കുന്ന ബഹിരാകാശ പേടകം, ഛിന്നഗ്രഹ ട്രാക്കിംഗ് പോലുള്ള ഗ്രഹ പ്രതിരോധ പ്രവർത്തനങ്ങൾ എന്നിവ കൃത്യമായി നിരീക്ഷിക്കുന്നുണ്ട്.. നാസയുടെ ധനസഹായത്തോടെയുള്ള ഗവേഷണ പദ്ധതികൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. 

NASA also affected by US shutdown: Space research temporarily halted

Share Email
LATEST
More Articles
Top