വാഷിംഗ്ടണ്‍: ഷിക്കാഗോ നഗരത്തില്‍ നാഷ്ണല്‍ ഗാര്‍ഡുകളെ നിയമിക്കാനുള്ള പ്രസിഡന്റ് ട്രംപിന്റെ നീക്കം തടഞ്ഞ കീഴ്‌ക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനുള്ള ഭരണകൂട തീരുമാനത്തിനു പിന്നാലെ, ഇല്ലിനോയ് സംസ്ഥാനവും ഷിക്കാഗോ നഗരവും കേസുമായി സുപ്രീം കോടതിയിലേക്ക്.
കീഴ്‌ക്കോടതി ഉത്തരവ് പിന്‍വലിക്കാനായി ട്രംപ് ഭരണകൂടം നടത്തുന്ന നീക്കം തെറ്റായ വിവരങ്ങളെ അടിസ്ഥാനമാക്കിയാണെന്നു സംസ്ഥാനത്തിന്റെ അഭിഭാഷകന്‍ കോടിയെ അറിയിച്ചു.കീഴ്‌കോടതി കണ്ടെത്തിയതുപോലെ ഇല്ലിനോയിയിലെ ഒറ്റപ്പെട്ട പ്രതിഷേധ പ്രവര്‍ത്തനങ്ങള്‍ പ്രാദേശിക നിയമപാലകര്‍ കൈകാര്യം ചെയ്തിട്ടുണ്ടെന്നും അതിനുവിപരീതമായി എന്തെങ്കിലും സംഭവിച്ചതിന് വിശ്വസനീയമായ തെളിവുകളൊന്നുമില്ലെന്നും അവര്‍ വാദിച്ചു.
താല്‍ക്കാലിക ഗാര്‍ഡുകളെ വിന്യസിക്കാനുള്ള നിരോധന ഉത്തരവ് മൂന്ന് ദിവസത്തിനുള്ളില്‍ അവസാനിക്കാനിരിക്കെയാണ് ഇല്ലിനോയ സംസ്ഥാനത്തിന്റെ ഈ നീക്കം. നാഷണല്‍ ഗാര്‍ഡിന്റെ സാന്നിധ്യം ഇല്ലിനോയിക്ക് ദോഷം ഉണ്ടാക്കുമെന്നും ഇല്ലിനോയ് അറ്റോര്‍ണി ജനറല്‍ ക്വാമെ റൗള്‍ സുപ്രീംകോടതിയില്‍ പറഞ്ഞു
National Guard deployment in Chicago: State of Illinois asks Supreme Court to block Trump’s move