ഒട്ടാവ: കാനഡയില്‍ അരലക്ഷത്തോളം വിദേശ വിദ്യാര്‍ഥികള്‍ തങ്ങളുടെ വിസാ നിയമങ്ങള്‍ ലംഘിച്ച് അവിടെ താമസിക്കുന്നതായി റിപ്പോര്‍ട്ട് .ഇമിഗ്രേഷന്‍, റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡ (ഐആര്‍സിസി ) ആണ് ഈ റിപ്പോര്‍ട്ട് തയാറാക്കിയത്. ഇതില്‍ കൂടുതല്‍ ആളുകളും ഇന്ത്യക്കാരാണെന്നാണ് സൂചന. ഹൗസ് ഓഫ് കോമണ്‍സ് കമ്മിറ്റിക്ക് മുമ്പാകെ ഐആര്‍സിസി പ്രതിനിധി ഐഷ സഫര്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
വിദ്യാര്‍ഥികള്‍ക്ക് വിസ അനുവദിക്കുമ്പോള്‍ മുന്നോട്ടുവെച്ച നിബന്ധനകളില്‍ പലതും ഇവര്‍ പാലിക്കപ്പെടുന്നില്ല. ക്ലാസുകളില്‍ വിദ്യാര്‍ഥികള്‍ എത്തുന്നില്ല. പലരും വിദ്യാര്‍ഥി വിസയിലൂടെ കുടിയേറ്റമാണ് ലക്ഷ്യമിടുന്നതെന്നും ഇതില്‍ ഏറ്റവും മുന്നിലുള്ള രാജ്യം ഇന്ത്യയാണെന്നും ഐഷ വ്യക്തമാക്കി.
ഏതൊക്കെ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് തട്ടിപ്പുകള്‍ നടത്തുന്നതെന്നും, അവയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ എവിടെ നിന്ന് വരുന്നവരാണെന്നും കണ്‍സര്‍വേറ്റീവ് എംപി മിഷേല്‍ റെംപെല്‍ ഗാര്‍ണര്‍ ചോദിച്ചപ്പോള്‍ ഇന്ത്യയില്‍ നിന്നാണ് കൂടുതല്‍ ആളുകള്‍ എത്തുന്നതെന്നു ഐഷ മറുപടി നല്കി.കാനഡയില്‍ പഠനത്തിനുള്ള വിസയിലൂടെ എത്തിയ വിദ്യാര്‍ത്ഥികള്‍ അനധികൃതമായി താമസിക്കുന്നത് തിരിച്ചറിയുന്നത് വിദ്യാര്‍ഥികളയാി എത്തുന്ന സ്ഥാപനങ്ങള്‍ നല്‍കുന്ന റിപ്പോര്‍ട്ടിലൂടെയാണ്.
വിദ്യാര്‍ത്ഥി ക്ലാസുകളില്‍ എത്താതായാല്‍ കാനഡയിലെ പോസ്റ്റ്-സെക്കന്‍ഡറി സ്ഥാപനങ്ങള്‍ അക്കാര്യം ഐആര്‍സിസിക്ക് റിപ്പോര്‍ട്ട് ചെയ്യും. ഇങ്ങനെയാണ് 47,175 എന്ന കണക്ക് ലഭിച്ചതെന്ന് ഐഷ സഫര്‍ വ്യക്തമാക്കി. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വര്‍ഷത്തില്‍ രണ്ടുതവണ പരിശോധന നടത്തിയാണ് ഐആര്‍സിസി വിദ്യാര്‍ഥി വീസയിലെത്തി മുങ്ങുന്നവരുടെ എണ്ണം കണക്കാക്കുന്നത്.
Nearly half a million foreign students in Canada are staying illegally, report says