അമേരിക്കയില്‍ കുടിയേറ്റത്തൊഴിലാളികളുടെ വര്‍ക്ക് പെര്‍മിറ്റ് പുതുക്കലിന് കൂടുതല്‍ നിബന്ധന

അമേരിക്കയില്‍ കുടിയേറ്റത്തൊഴിലാളികളുടെ വര്‍ക്ക് പെര്‍മിറ്റ് പുതുക്കലിന് കൂടുതല്‍ നിബന്ധന

വാഷിംഗ്ടണ്‍: അമേരിക്കയില്‍ കുടിയേറ്റവുമായി ബന്ധപ്പെട്ട് ഇന്നു മുതല്‍ നിലവില്‍ വരുന്ന പുതിയ വ്യവസ്ഥകള്‍ ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ളവരെ പ്രതികൂലമായി ബാധിക്കും. കുടിയേറ്റ വ്യവസ്ഥകള്‍ കൂടുതല്‍ കര്‍ക്കശമാക്കുന്നതിന്റെ ഭാഗമായി കുടിയേറ്റ തൊഴിലാളികള്‍ക്കുള്ള വര്‍ക്ക് പെര്‍മിറ്റുകള്‍ സ്വമേധയാ പുതുക്കുന്നത് യുഎസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി (ഡിഎച്ച്എസ്)ു നിര്‍ത്തലാക്കി.

നിയമത്തിലുണ്ടാക്കിയ പുതിയ മാറ്റം അനുസരിച്ച് കുടിയേറ്റ തൊഴിലാളികളുടെ തൊഴില്‍ അംഗീകാര രേഖകള്‍ (ഇഎഡി) നീട്ടുന്നതിനുമുമ്പ് നേരിട്ടുളള പരിശോധനകള്‍ വേണമെന്ന വ്യവസ്ഥയും കൊണ്ടുവന്നതായി യുഎസ് ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പ് അറിയിച്ചു.

2025 ഒക്ടോബര്‍ 30-നോ അതിനുശേഷമോ പെര്‍മിറ്റ് പുതുക്കാന്‍ ഫയല്‍ ചെയ്യുന്ന വിദേശികള്‍ക്ക് അവരുടെ വര്‍ക്ക് പെര്‍മിറ്റ് പുതുക്കാനായി ഓരോ തവണയും നേരിട്ട് എത്തണം. വിദേശ രാജ്യങ്ങളില്‍ നിന്നും കുടിയേറിയവരെക്കുറിച്ചുള്ള അടിസ്ഥാന വിവര ശേഖരണത്തിനായാണ് ഇത്തരത്തിലൊരു നയം നടപ്പാക്കുന്നതെന്നു യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസ് മേധാവി ജോസഫ് എഡ്ലേ പറയുന്നു.
തട്ടിപ്പ് തടയാനും ക്രമക്കേട് നടത്തി രാജ്യത്തു തുടരുന്നവരെ അമേരിക്കയില്‍ നിന്നും നീക്കം ചെയ്യാനും ഈ നിയമത്തിലൂടെ കഴിയുമെന്നാണ് യുഎസ്സിഐഎസ് വിലയിരുത്തല്‍. എന്നാല്‍ കുടിയേറ്റത്തൊഴിലാളികളെ ഏറെ പ്രതികൂലമായി ബാധിക്കുന്ന ഒരു സ്ഥിതിവിശേഷമാണിതെന്നു കുടിയേറ്റക്കാര്‍ ഒന്നടങ്കം വ്യക്തമാക്കുന്നു.

ഔദ്യോഗിക കണക്കുകള്‍ പ്രകാരം, യുഎസില്‍ എല്ലാ വര്‍ഷവും ഏകദേശം 450,000 ആളുകള്‍ പെര്‍മിറ്റ് പുതുക്കാന്‍ അപേക്ഷിക്കുന്നുണ്ട് . എച്ച് വണ്‍ ബി വീസാ ഫീസ് കുത്തനെ കൂട്ടിയതിനു പിന്നാലെയുള്ള അടുത്ത നടപടിയാണിത്.

Additional conditions for renewal of work permits for migrant workers

Share Email
LATEST
Top