ന്യൂയോര്‍ക്ക് : ഔഗ്യോഗീക വസതിയില്‍ ദീപാവലി ആഘോഷമൊരുക്കി ന്യൂയോയര്‍ക്ക് സിറ്റി മേയര്‍. സിറ്റി മേയര്‍ എറിക് ആഡംസ് തന്റെ ഔദ്യോഗിക വസതിയില്‍ ദീപങ്ങള്‍ തെളിയിക്കുകയും ദീപാവലി ആഘോഷം നടത്തുകയും ചെയ്തു. ഗവര്‍ണര്‍ കാത്തി ഹോക്കല്‍ ഫ്‌ളഷിങ്ങിലെ ശ്രീ സ്വാമിനാരായന്‍ ക്ഷേത്രത്തില്‍ നടന്ന ദീപാവലി ആഘോഷത്തില്‍ പങ്കെടുത്തു.
നഗരത്തിന്റെ സാംസ്‌കാരിക, സാമ്പത്തിക വികസനത്തില്‍ ഇന്ത്യന്‍ സമൂഹം വഹിക്കുന്ന പങ്കിനെ മേയര്‍ പ്രശംസിച്ചു. കോണ്‍സലേറ്റ് ജനറലിനെ പ്രതിനിധീകരിച്ചു പങ്കെടുത്ത ഡെപ്യൂട്ടി കോണ്‍സല്‍ ജനറല്‍ ജയേഷ്ഭായ് ഹര്‍ഷ് ദീപാവലി ആശംസകള്‍ നേര്‍ന്നു.
ഫ്‌ലോറിഡ തലസ്ഥാനമായ തലഹസിയില്‍ നടന്ന ദീപാവലി ആഘോഷത്തില്‍ അറ്റ്‌ലാന്റ ഇന്ത്യന്‍ കോണ്‍സലും ചാന്‍സറി മേധാവിയും പങ്കെടുത്തു. ഇന്ത്യന്‍ പ്രവാസി സമൂഹത്തിന്റെ സജീവ സാന്നിധ്യം ഉണ്ടായിരുന്നു.
ഹ്യൂസ്റ്റണില്‍ മേയര്‍ ജോണ്‍ ജോണ്‍ വിറ്റ്‌മെയര്‍, ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ഡി.സി മഞ്ജുനാഥ് എന്നിവര്‍ ഗീപാവലി ആഘോഷങ്ങളില്‍ പങ്കാളികളായി .
New York City Mayor hosts Diwali celebration at his residence













