സമാധാനത്തിനുള്ള നൊബേല്‍ പ്രഖ്യാപനം വെള്ളിയാഴ്ച്ച: ട്രംപിന്റെ ആഗ്രഹം സഫലമാകുമോ?

സമാധാനത്തിനുള്ള നൊബേല്‍ പ്രഖ്യാപനം വെള്ളിയാഴ്ച്ച: ട്രംപിന്റെ ആഗ്രഹം സഫലമാകുമോ?

സ്റ്റോക്കോം: സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം പ്രഖ്യാപിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ഇതിനിടെ ഉയരുന്ന പ്രധാന ചോദ്യം സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ തെരഞ്ഞെടുക്കുമോ എന്നതാണ്. താന്‍ ആണ് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിന് യോഗ്യനെന്നു പലവട്ടം പ്രസ്താവന നടത്തിയ ട്രംപ് ഇന്ത്യ-പാക്കിസ്ഥാന്‍ സംഘര്‍ഷം ഉള്‍പ്പെടെ എട്ടു യുദ്ധങ്ങള്‍ അവസാനിപ്പിച്ചതിന്റെ ക്രെഡിറ്റും അവകാശപ്പെട്ടിരുന്നു.

തനിക്ക് നൊബേലിന് അഹതയുണ്ടെന്ന് ട്രംപ് നിരവധി തവണ അവകാശവാദം ഉന്നയിച്ചതോടെയാണ് ഇത്തവണത്തെ സമാധാനത്തിനുളള നൊബേല്‍ പുരസ്‌കാര പ്രഖ്യാപനം ഏറെ ചര്‍ച്ച ചെയ്യപ്പെടുക.നൊബേല്‍ സമ്മാനത്തിന് 338 നാമനിര്‍ദേശങ്ങളാണുള്ളതെന്ന് നൊബേല്‍ പുരസ്‌കാര സമിതി അറിയിച്ചു. ഇതില്‍ 244 വ്യക്തികളും 94 സംഘടനകളുമാണുള്ളത്. നാളെയാണ് സമാധാന നൊബേല്‍ സമ്മാന വിജയിയെ പ്രഖ്യാപിക്കുക. ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു, പാക്കിസ്ഥാന്‍ സൈനിക മേധാവി അസിം മുനീര്‍, കംബോഡിയന്‍ പ്രധാനമന്ത്രി ഹുന്‍ മാനെറ്റ് എന്നിവര്‍ പുരസ്‌കാര സമിതിക്ക് ട്രംപിന്റെ പേര് നാമനിര്‍ദേശചെയ്തവരില്‍പ്പെടുന്നു.

ഡിസംബര്‍ 10ന് നോര്‍വേയുടെ തലസ്ഥാനമായ ഓസ്ലോയിലാണ് നൊബേല്‍ സമ്മാനങ്ങള്‍ സമ്മാനിക്കുക. ട്രംപിന് പുരസ്‌കാരം ലഭിക്കാന്‍ സാധ്യതയില്ലെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ട്രംപ് ഈ വര്‍ഷം സമ്മാനം നേടാന്‍ സാധ്യതയില്ലെന്ന് അന്താരാഷ്ട്ര കാര്യങ്ങളില്‍ വിദഗ്ധനായ സ്വീഡിഷ് പ്രൊഫസര്‍ പീറ്റര്‍ വാലന്‍സ്റ്റീന്‍ അഭിപ്രായപ്പെട്ടു. വാര്‍ത്താ ഏജന്‍സിയായ എഎഫ്പിക്ക് നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ അടുത്ത വര്‍ഷം അദ്ദേഹത്തിന്റെ സംഭാവനകളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് ശേഷം ചിലപ്പോള്‍ പരിഗണിച്ചേക്കാം എന്നും അദ്ദേഹം വ്യക്തമാക്കി.

Nobel Peace Prize announcement on Friday: Will Trump’s wish come true?

Share Email
Top