കൊച്ചി: 25 കോടി രൂപയുടെ ഓണം ബംപർ ലോട്ടറി സമ്മാനം നേടിയത് ഒരു സ്ത്രീയാണെന്ന് സ്ഥിരീകരിച്ചു. എന്നാൽ, ഇവർ മാധ്യമങ്ങൾക്ക് മുന്നിൽ വരാൻ താത്പര്യമില്ലെന്ന് അറിയിച്ചതോടെ അജ്ഞാതയായി തുടരും.
ലോട്ടറി ടിക്കറ്റ് നേരിട്ട് ബാങ്കിൽ ഏൽപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.
സമ്മാനം നേടിയ വ്യക്തി എറണാകുളം നെട്ടൂർ സ്വദേശിനി തന്നെയാണെന്ന് ടിക്കറ്റ് വിറ്റ ഏജൻസി ഉടമയായ ലതീഷ് സൂചന നൽകിയിട്ടുണ്ട്.
സ്ഥിരമായി ടിക്കറ്റ് എടുക്കുന്ന ആളല്ല സമ്മാനം നേടിയതെന്നും, ഓണം ബംപർ പ്രത്യേകമായി എടുത്ത ടിക്കറ്റിനാണ് ഭാഗ്യം ലഭിച്ചതെന്നും ഏജൻ്റ് ലതീഷ് പറഞ്ഞു. സമ്മാന ജേതാവ് ഇപ്പോൾ പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ടിക്കറ്റ് ഇദ്ദേഹം നേരിട്ട് കണ്ടിട്ടില്ലെന്നും ഒരു സുഹൃത്ത് വഴിയാണ് വിവരങ്ങൾ അറിഞ്ഞതെന്നും ലതീഷ് കൂട്ടിച്ചേർത്തു.