സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വര മരണം; കൊല്ലം സ്വദേശിയായ 48കാരി മരിച്ചു

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വര മരണം; കൊല്ലം സ്വദേശിയായ 48കാരി മരിച്ചു


തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വരം (Amoebic Meningoencephalitis) ബാധിച്ച് മരണം. കൊല്ലം ജില്ലയിലെ പട്ടാഴി, മരുതമൺഭാഗം സ്വദേശിനിയായ 48 വയസ്സുള്ള സ്ത്രീയാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. കശുവണ്ടി തൊഴിലാളിയായിരുന്നു.

സെപ്റ്റംബർ 23-ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിലാണ് ഇവർക്ക് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഈ മാസം റിപ്പോർട്ട് ചെയ്യുന്ന മൂന്നാമത്തെ അമീബിക് മസ്തിഷ്കജ്വര മരണമാണിത് എന്നത് ആരോഗ്യവകുപ്പിന് ആശങ്കയുണ്ടാക്കുന്നുണ്ട്. അപൂർവമാണെങ്കിലും 97 ശതമാനത്തിലധികം മരണനിരക്കുള്ള ഗുരുതരമായ രോഗമാണിത്.



എന്താണ് അമീബിക് മസ്തിഷ്കജ്വരം?

തലച്ചോറിനെ ബാധിക്കുന്ന ഈ രോഗത്തിന് കാരണം നെഗ്ലേറിയ ഫൗളേറി (Naegleria fowleri) എന്ന അമീബയാണ്. മലിനമായ കുളങ്ങൾ, പുഴകൾ, കെട്ടിക്കിടക്കുന്ന വെള്ളം എന്നിവിടങ്ങളിൽ കുളിക്കുമ്പോൾ ഈ അമീബ മൂക്കിലൂടെ ശരീരത്തിൽ പ്രവേശിക്കുകയും പിന്നീട് തലച്ചോറിലെത്തി അണുബാധയുണ്ടാക്കുകയുമാണ് ചെയ്യുന്നത്. ഈ രോഗം മനുഷ്യരിൽനിന്ന് മനുഷ്യരിലേക്ക് പകരില്ല. പനി, തീവ്രമായ തലവേദന, ഛർദ്ദി, കഴുത്തുവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ലക്ഷണങ്ങൾ പ്രകടമായാൽ ഉടൻ ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്.

Share Email
LATEST
More Articles
Top