പാക്ക് സൈനിക മേധാവിയുടെ അമേരിക്കൻ കറക്കം :കണക്കിന് വിമർശിച്ച് പാർലമെന്റ് അംഗം 

പാക്ക് സൈനിക മേധാവിയുടെ അമേരിക്കൻ കറക്കം :കണക്കിന് വിമർശിച്ച് പാർലമെന്റ് അംഗം 

ഇസ്ല‌മാബാദ്: പാക്കിസ്ഥാൻ സൈനിക മേധാവിയുടെ തുടർച്ചയായി ഉള്ള അമേരിക്കൻ സന്ദർശനവും പ്രസിഡന്റ് ട്രംപിന് നൽകുന്ന ഉപഹാരങ്ങളും സംബന്ധിച്ച് പാർലമെന്റ് അംഗത്തിന്റെ രൂക്ഷ വിമർശനം. കഴിഞ്ഞദിവസം വൈറ്റ്ഹൗസ് പുറത്തുവിട്ട ചിത്രം സഹിതമാണ് പാക്കിസ്ഥാൻ സെനറ്റർ ഐമൽ വലി ഖാൻ സൈനികമേധാവിയുടെ പ്രവൃത്തിയെ രൂക്ഷമായി വിമർശിച്ച രംഗത്തെത്തിയത്.

 പാക്കിസ്ഥാൻ സൈനിക മേധാവിയുടെ ചില പ്രവർത്തികൾ കണ്ടാൽ ഒരു കച്ചവടക്കാരന്റെ മനോഭാവമാണെന്ന് തോന്നിപ്പോകും. എന്തൊരു തമാശയും പരിഹാസ്യവുമാണ് ഈ പ്രവൃത്തി. ലോകത്ത് മറ്റേതെങ്കിലും ഒരു സൈനിക മേധാവി ഇത്തരത്തിൽ.  ഭൗമധാതുക്കളും പെട്ടിയിലാക്കി സഞ്ചരിക്കുമോ എന്നും ഖാൻ ചോദിച്ചു. 

വിദേശ രാജ്യങ്ങളുമായുള്ള നയതന്ത്രബന്ധത്തിൽ സൈനിക മേധാവി ഇടപെടുന്നതു സ്വേച്ഛാധിപത്യമാണ്. ഇത് ജനാധിപത്യമല്ലെന്നു പറയേണ്ടിവരുന്നതിൽ എനിക്ക് വിഷമമുണ്ട്. ഇത് പാർലമെന്റിനെ അവഹേളിക്കലല്ലേയെന്നും വലി ഖാൻ ചോദിച്ചു. പാക്ക് നയതന്ത്രകാര്യങ്ങളിൽ സൈന്യം കൂടുതലായി ഇടപെടുന്നതിൽ ജനപ്രതിനിധികൾക്കിടയിൽ അമർഷം പുകയുന്നതിനിടെയാണ് സൈനിക മേധാവിക്കെതിരേ  സെനറ്ററുടെ രൂക്ഷ വിമർശനം.

Pakistan Army Chief’s US visit: Member of Parliament criticizes

Share Email
Top