വാഷിംഗ്ടണ്‍: അമേരിക്കന്‍ സെന്‍ട്രല്‍ ഏജന്‍സി (സിഐഎ) വെനസ്വേലിയയില്‍ രഹസ്യപ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണെന്നും അതിന് അവര്‍ക്ക് അനുമതി നല്കിയിട്ടുണ്ടെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. മറ്റൊരു രാജ്യത്ത് സിഐഎയുടെ നിരീക്ഷണം ഉണ്ടെന്നു തുറന്നു സമ്മതിക്കുന്ന അത്യപൂര്‍വമായ സംഭവവികാസമാണ് ഇതിലൂടെ ഉണ്ടായിരിക്കുന്നത്. വെനസ്വേലിയയില്‍ നിന്നും മയക്കുമരുന്ന് വന്‍തോതില്‍ അമേരിക്കയിലേക്ക് കടത്തപ്പെടുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു നീക്കമെന്നും പ്രസിഡന്റ് നിക്കോളാസ് മഡുറോ ഭരണമാറ്റത്തിനു വിസമ്മതിച്ചതിനു പിന്നാലെയുമാണ് സിഐഎ നിരീക്ഷണം വ്യാപിപ്പിച്ചതെന്നു ട്രംപ് വ്യക്തമാക്കി
വൈറ്റ് ഹൗസില്‍ മാധ്യമങ്ങളോട് പ്രതികരിച്ച് ട്രംപ് വെനസ്വേലിയന്‍ മേഖലയിലെ മയക്കുമരുന്ന് മാഫിയകള്‍ക്കെതിരെ കൂടുതല്‍ ആക്രമണങ്ങള്‍ പരിഗണിക്കുന്നതിനാല്‍ അമേരിക്ക ഇവിടെ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുന്നതായി കൂട്ടിച്ചേര്‍ത്തു. വെനസ്വേലിയയ്‌ക്കെതിരേയുള്ള നീക്കങ്ങള്‍ ട്രംപ് കൂടുതല്‍ ശക്തിപ്പെടുത്തിയിരുന്നു.. കരീബിയന്‍ കടലിടുക്കില്‍ വെനസ്വേലിയന്‍ ബോട്ടുകള്‍ക്കും കപ്പലുകള്‍ക്കും നേരെ നടത്തിയ ആക്രമണങ്ങളില്‍ 27 ഓളം പേരാണ് കൊല്ലപ്പെട്ടത്. മയക്കുമരുന്ന് കടത്ത് ആരോപിച്ചായിരുന്നു ആക്രമണം. എന്നാല്‍ ആ ക്രമണത്തെക്കുറിച്ച് മനുഷ്ാവകാശ വിദഗ്ധര്‍ നിയമവിരുദ്ധമായ വധശിക്ഷ എന്നാണ് വിശേഷിപ്പിച്ചത്. പ്രസിഡന്റ് മഡുറോയ്‌ക്കെതിരായുള്ള സമ്മര്‍ദ്ദങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് അമേരിക്കയുടെ ഈ നീക്കങ്ങളെന്നാണ് സൂചന.
സാധാരണയായി .വിദേശത്തുള്ള സിഐഎയുടെ പ്രവര്‍ത്തനങ്ങള്‍ രഹസ്യമായി സൂക്ഷിക്കുകയായിരുന്നു പതിവ്. എന്നാല്‍ വെനിസ്വേലയില്‍ നടപടി സ്വീകരിക്കാന്‍ താന്‍ അതിന് അധികാരം നല്‍കിയതായി പ്രസിഡന്റ് ട്രംപ് ബുധനാഴ്ച പറഞ്ഞു. അസാധാരണമായ സംഭവമെന്നാണ് വിദഗ്ധര്‍ ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയത്. എന്തിനാണ് സിഐഎയെ വെനിസ്വേലയിലേക്ക് പോകാന്‍ നിര്‍ദേശിച്ചതിന് പ്രധാനകാരണമായി പറഞ്ഞത് വെനസ്വേലിയയില്‍ നിന്നുള്ള മയക്കുമരുന്ന് കടത്തല്‍ എന്നായിരുന്നു
വെനിസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പുറത്താക്കാന്‍ സിഐഎയ്ക്ക് അധികാരമുണ്ടോ എന്ന ചോദ്യത്തിന് അത്തരമൊരു ചോദ്യത്തിന് എനിക്ക് ഉത്തരം നല്‍കാന്‍ താല്‍പ്പര്യമില്ലെന്നും ഇത് ഒറു പരിഹാസ്യമയാ ചോദ്യമായിരുന്നു എന്നുമായിരുന്നു ട്രംപിന്റെ പ്രതികരണം.മയക്കുമരുന്ന് കള്ളക്കടത്ത് ബോട്ടുകള്‍ക്കെതിരായ ആക്രമണങ്ങള്‍ മയക്കുമരുന്ന് അമേരിക്കയിലേക്ക് എത്തുന്നത് തടഞ്ഞു അമേരിക്കന്‍ ജനതയുടെ ജീവന്‍ രക്ഷിച്ചുവെന്ന് ട്രംപ് പറഞ്ഞു. യുഎസ് സൈന്യം ബോട്ടുകള്‍ ആക്രമിച്ചതിനുശേഷം സമുദ്രത്തിലുടനീളം ഫെന്റനൈല്‍ പൊങ്ങിക്കിടക്കുന്നത് കാണാന്‍ കഴിയുമെന്നും ട്രംപ് പറഞ്ഞു. എന്നാല്‍ അമേരിക്ക ആക്രമിച്ച കപ്പലുകളില്‍ എന്തൊക്കെ മയക്കുമരുന്നുകളാണ് ഉണ്ടായിരുന്നതെന്നു ഇതുവരേയും റിപ്പോര്‍ട്ട് പുറത്തു വന്നിട്ടില്ല.
കരീബിയന്‍ വഴി ബോട്ട് വഴിയല്ല, മറിച്ച് മെക്‌സിക്കോ-യുഎസ് അതിര്‍ത്തിയിലൂടെ കരമാര്‍ഗങ്ങളിലൂടെയാണ് ഫെന്റനൈല്‍ പ്രധാനമായും കടത്തുന്നതെന്ന് വിദഗ്ദ്ധര്‍ പറയുന്നത്.
President Trump confirms US Central Intelligence Agency is conducting covert operations in Venezuela