അൽഖ്വായിതാ ഭീഷണി: അമേരിക്കൻ പൗരന്മാർ മാലിയിൽ നിന്ന് അടിയന്തിരമായി മടങ്ങണമെന്ന് നിർദ്ദേശിച്ച് യു എസ്

അൽഖ്വായിതാ ഭീഷണി: അമേരിക്കൻ പൗരന്മാർ മാലിയിൽ നിന്ന് അടിയന്തിരമായി മടങ്ങണമെന്ന്  നിർദ്ദേശിച്ച് യു എസ്

വാഷിങ്ടൺ : ആഫ്രിക്കൻ രാജ്യമായ മാലിയിൽ അൽ-ഖ്വായിദയുമായി ബന്ധമുള്ളവർ ഉയർത്തുന്ന സുരക്ഷ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ അമേരിക്കൻ പൗരന്മാരോട് മാലിയിൽ നിന്നും തിരികെ മടങ്ങാൻ നിർദ്ദേശിച്ച് യുഎസ് . അൽ-ഖ്വായിദയുമായി ബന്ധമുള്ള വിമതർ ഏർപ്പെടുത്തിയ ഇന്ധന ഉപരോധം മാലിയെ അരക്ഷി താവസ്ഥയിലേക്ക് എത്തിച്ചി രിക്കുകയാണ്. കടുത്ത ഇന്ധനക്ഷാമമാണ് രാജ്യത്ത്. കടുത്ത സുരക്ഷാ ഭീഷണി മാലി ഇപ്പോൾ നേരിടുന്നതായി അമേരിക്ക വ്യക്തമാക്കി ഈ സാഹചര്യത്തിലാണ് അമേരിക്കൻ പൗരന്മാരോട് മാലിയിൽ നിന്നും തിരികെ പോകാൻ നിർദ്ദേശിച്ചിട്ടുള്ളത്.

മാലിയിലെ അമേരിക്കൻ എംബസി നിലവിലുള്ള സുരക്ഷാ ഭീഷണികൾ തങ്ങളുടെ പൗരന്മാരെ അറിയിച്ചിട്ടുണ്ട്. മേഖലയിൽ അമേരിക്കക്കാർ നേരിടുന്ന ഉയർന്ന ഭീഷണികളെ .തുടർന്ന് അത്യാവശ്യമല്ലാത്ത ഉദ്യോഗസ്ഥരെ ഒഴിപ്പിക്കാൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അനുമതി നൽകി.മാലിയിൽ നിന്ന് യാത്രാ വിമാനങ്ങൾ ലഭിച്ചില്ലെങ്കില്‍ ചരക്ക് വിമാനങ്ങൾ വഴി രാജ്യം വിടാനാണ് യുഎസ് തങ്ങളുടെ പൗരന്മാരോട് നിർദ്ദേശിച്ചിട്ടുള്ളത്ആ.

ഫ്രിക്കൻ രാജ്യമായ മാലിയുടെ തലസ്ഥാന നഗരമായ ബമാക്കോയിൽ സ്കൂളുകൾ അടച്ചിടാൻ സർക്കാർ തീരുമാനിച്ചു. അൽ-ഖ്വായിദയുമായി ബന്ധമുള്ള വിമതർ ഏർപ്പെടുത്തിയ ഉപരോധം മാലി സർക്കാരിനെ സമ്മർദ്ദത്തിലാക്കാനുള്ള നീക്കങ്ങളുടെ ഭാഗമാണെന്ന് സൂചന. വിമത വിഭാഗമായ ജമാഅത്ത് നുസ്‌റത്ത് അൽ-ഇസ്‌ലാം വാൽ-മുസ്‌ലിമീൻ ആണ് ഇന്ധന ഇറക്കുമതിക്ക് ഉപരോധം പ്രഖ്യാപിച്ചത്. . ഇന്ധന പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് മാലി സർക്കാർ സ്കൂളുക ളിലെയും സർവ്വകലാ ശാലകളി ലെയും ക്ലാസുകൾ രണ്ടാഴ്ച ത്തേക്ക് നിർത്തിവെച്ചിരിക്കുകയാണ്.

Al-Qaeda threat: US advises American citizens to immediately return from Mali

Share Email
Top