വാഷിങ്ടണ്‍ : റഷ്യന്‍ പ്രസിഡന്റ് വ്്‌ളാഡിമര്‍ പുടിനുമായി അമേരിക്കന്‍ പ്രസിഡന്‍് ഹംഗറിയില്‍ നടത്തുമെന്നു പ്രഖ്യാപിച്ചിരുന്ന കൂടിക്കാഴ്ച്ച ഒഴിവാക്കി. രണ്ടാഴ്ച്ചയ്ക്കുള്ളില്‍ കൂടിക്കാഴ്ച്ച നടത്തുമെന്നായിരുന്നു ട്രംപ് കഴിഞ്ഞ വ്യാഴാച്ച്് പ്രഖ്യാപനം നടത്തിയത്. എന്നാല്‍ ഈ തീരുമാനം റദ്ദാക്കിക്കൊണ്ട് ഉടനെയൊന്നും പുടിനുമായി കൂടിക്കാഴ്ച്ച ഉണ്ടാവില്ലെന്നു വൈറ്റ് ഹൗസ് വ്യകതമാക്കി.
യുക്രെയിന്‍ -റഷ്യന്‍ യുദ്ധം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായുള്ള ചര്‍ച്ചകളാക്കായാണ് ഹംഗറിയില്‍ വെച്ച് ട്രംപ് -പുടിന്‍ കൂടിക്കാഴ്ച്ചയ്ക്ക് അമേരിക്കന്‍ നീക്കം നടത്തിയത്. എന്നാല്‍ പെട്ടെന്ന് ഈ തീരുമാനത്തില്‍ മാറ്റം വരുത്തിയതിന്റെ കാരണവും വ്യക്തമല്ല.
കഴിഞ്ഞ ഇടയ്ക്ക് യുക്രെയിന്‍ പ്രസിഡന്‍് വ്്‌ളാഡിമര്‍ സെലന്‍ന്‍സി ട്രംപിനെ സന്ദര്‍ശിച്ച് ദീര്‍ഘദൂര മിസൈലുകള്‍ നല്കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. എന്നാല്‍ മിസൈലുകളില്ലാതെ തന്നെ യുക്രൈന്‍ പ്രശ്‌നം അവസാനിപ്പിക്കാന്‍ കഴിയുമെന്ന് ട്രംപ് സെലെന്‍സ്‌കിയുമായുള്ള കൂടിക്കാഴ്ചയില്‍ നിലപാട് അറിയിച്ചിരുന്നു. സെലെന്‍സ്‌കിയുമായുള്ള സംഭാഷണത്തിനു മുമ്പ് താന്‍ പുടിനുമായി ചര്‍്ച നടത്തിയതായി ട്രംപ് വെളിപ്പെടുത്തുകയും ചെയ്തിരുന്നു.
കഴിഞ്ഞ ആഴ്ച്ച നടത്തിയ ട്രംപിന്റെ പ്രതികരണത്തില്‍ റഷ്യയുടേയും യുക്രയിന്റെയും ഉന്നത തല നേതൃത്വവുമായി ചര്‍ച്ചകള്‍ നടത്തി യുദ്ധം അവസാനിപ്പിക്കാനുള്ള നടപടികള്‍ കൈകകൊളളുമെന്നറിയിച്ചിരുന്നു. ഇതിനു പിന്നാലെ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവുമായി കഴിഞ്ഞ ദിവസം ടെലഫോണില്‍ ചര്‍ച്ച നടത്തി. ഈ സാഹചര്യത്തില്‍ സെക്രട്ടറിമാരും വിദേശകാര്യ മന്ത്രിയും തമ്മില്‍ നേരിട്ടുള്ള കൂടിക്കാഴ്ച ആവശ്യമില്ലെന്നും പ്രസിഡന്റ് ട്രംപ് പ്രസിഡന്റ് പുടിനുമായിഉടനൊന്നും കൂടിക്കാഴ്ച നടത്താന്‍ പദ്ധതിയില്ലെന്നും വൈറ്റ് ഹൗസ അറിയിച്ചു. റഷ്യയുമായി യുദ്ധം അവസാനിപ്പിക്കാന്‍ ഭൂമി വിട്ടുകൊടുത്ത് ഒരു ഒത്തു തീര്‍പ്പില്ലെന്ന നിലപാട് സെലന്‍സിയും നേരത്തെ അമേരിക്കയെ അറിയിച്ചിരുന്നു.
Russia-Ukraine war: Trump-Putin meeting canceled