അമേരിക്കന്‍ സമ്മര്‍ദ്ദത്തിനു മുന്നില്‍ റഷ്യ തലകുനിക്കില്ല : എണ്ണക്കമ്പനികള്‍ക്കെതിരായ യുഎസ് ഉപരോധത്തില്‍ തുറന്നടിച്ച് പുടിന്‍

അമേരിക്കന്‍ സമ്മര്‍ദ്ദത്തിനു മുന്നില്‍ റഷ്യ തലകുനിക്കില്ല : എണ്ണക്കമ്പനികള്‍ക്കെതിരായ യുഎസ് ഉപരോധത്തില്‍ തുറന്നടിച്ച് പുടിന്‍

മോസ്‌കോ: റഷ്യയിലെ പ്രധാനപ്പെട്ട രണ്ട് പ്രധാനപ്പെട്ട എണ്ണക്കമ്പനികള്‍ക്കെതിരായി അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധത്തെ രൂക്ഷമായി വിമര്‍ശിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍. അമേരിക്കയുടേയോ മറ്റേതെങ്കിലും രാജ്യത്തിന്റെയോ സമ്മര്‍ദ്ദത്തിനു മുന്നില്‍ റഷ്യ തലകുനിക്കില്ല. റഷ്യയുടെ ഭൂമിയെ ലക്ഷ്യമാക്കിയുള്‌ല ഏതു ആക്രമണത്തിനും ശക്തമായ മറുടിയുണ്ടാവുമെന്നും പുടിന്‍ പറഞ്ഞു.

ഈ ഉപരോധം അമേരിക്കയും റഷ്യയും തമ്മിലുള്ള ബന്ധത്തെ പ്രതികൂലമായി ബാധിക്കുമെന്നും അമേരിക്കന്‍ ഉപരോധം അനുകൂലമല്ലാത്ത നീക്കമാണെന്നും പുടിന്‍ പറഞ്ഞു. റഷ്യയുടെ വലിയ എണ്ണ കമ്പനികളായ റോസ്‌നെഫ്റ്റിനും ലൂക്കോയിലിനും പുതിയ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് റഷ്യന്‍ പ്രസിഡന്റിന്റെ പരാമര്‍ശം.

അമേരിക്കന്‍ നീക്കം റഷ്യന്‍ സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കില്ലെന്നും ഉപരോധങ്ങളെ സമ്മര്‍ദ്ദം ചെലുത്താനുള്ള ഒരു ഉപകരണമായി അമേരിക്ക മാറ്റുകയാണ്. എന്നാല്‍ ഇത്തരം തന്ത്രങ്ങള്‍ വിജയിക്കില്ലെന്നും പുടിന്‍ വ്യകതമാക്കി.
ഉപരോധത്തിന്റെ ഭാഗമായി രണ്ട് എണ്ണ കമ്പനികളുടെയും അമേരിക്ക ആസ്ഥാനമായുള്ള എല്ലാ ആസ്തികളും മരവിപ്പിക്കുകയും അമേരിക്കന്‍ പൗരന്മാര്‍ക്കും സ്ഥാപനങ്ങള്‍ക്കും അവരുമായുള്ള ഇടപാടുകള്‍ നിരോധിക്കുകയും ചെയ്തു.
ബുഡാപെസ്റ്റില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന റഷ്യ – യുഎസ് ഉച്ചകോടി മാറ്റിവെച്ചതായി പുടിന്‍ സ്ഥിരീകരിച്ചു.

Russia will not bow to American pressure: Putin slams US sanctions on oil companies

Share Email
Top