കെയ്‌റോ: കഴിഞ്ഞ രണ്ടു വര്‍ഷത്തിലധികമായി ഹമാസ് ബന്ദികളാക്കി വച്ചിരുന്ന ഏഴു ഇസ്രയേല്‍ പൗരന്‍മാരെ സമാധാന ഉടമ്പടിയുടെ ഭാഗമയാി ഹമാസ് വി്ട്ടയച്ചു. റെഡ്‌ക്രോസ് പ്രതിനിധികള്‍ക്കാണ് ബന്ദികളെ കൈമാറിയത്. ബന്ദികളുടെ മോചന വാര്‍ത്ത ടെലിവിഷന്‍ ചാനലുകളഇലൂടെ പുറത്തുവന്നതോടെ ഇസ്രയേലിലെങ്ങും ആഘോഷം നടക്കുകയാണ്.
രണ്ട് വര്‍ഷത്തെ യുദ്ധത്തിനുശേഷം അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മധ്യസ്ഥതയില്‍ നടന്ന നിര്‍ണായക ചര്‍ച്ചയെ തുടര്‍ന്നുണ്ടായ വെടിനിര്‍ത്തലിന്റെ ഭാഗമായാണ് ബന്ദികളുടെ കൈമാറ്റം.
വടക്കന്‍ ഗാസ മുനമ്പില്‍ ഹമാസ് തടവിലാക്കിയിരുന്ന ഈറ്റന്‍ മോര്‍, ഗാലി, സിവ് ബെര്‍മന്‍, മതാന്‍ ആംഗ്രെസ്റ്റ്, ഒമ്രി മിറാന്‍, ഗൈ ഗില്‍ബോവ-ദലാല്‍, അലോണ്‍ ഓഹെല്‍ എന്നിവരെയാണ് റെഡ് ക്രോസ് ഇന്റര്‍നാഷണലിന ്‌കൈമാറിയത്. മറ്റുള്ളവരെ പിന്നീട് വിട്ടയക്കുമെന്ന് ഇസ്രായേല്‍ സൈന്യം അറിയിച്ചു.
Seven Israeli citizens held hostage by Hamas released; hostages handed over to Red Cross











