ഒബാമാകെയര്‍ പദ്ധതിയില്‍ തീരുമാനമായില്ലെങ്കില്‍ ആരോഗ്യമേഖലയില്‍ രൂക്ഷപ്രതിസന്ധി

ഒബാമാകെയര്‍ പദ്ധതിയില്‍ തീരുമാനമായില്ലെങ്കില്‍ ആരോഗ്യമേഖലയില്‍ രൂക്ഷപ്രതിസന്ധി

വാഷിംഗ്ടണ്‍: അമേരിക്കയില്‍ ഒബാമാമെയര്‍ പദ്ധതിയുടെ സബ്‌സീഡിയില്‍ വ്യക്തമായ തീരുമാനം കൈക്കൊള്ളാതെ വന്നതോടെ ആരോഗ്യമേഖയിലെ പ്രതിസന്ധി അതിരൂക്ഷമാകുന്നു. അഫോര്‍ഡബില്‍ കെയര്‍ ആക്ട് പ്രകാരമുളള സബ്‌സീഡികള്‍ രണ്ടുമാസത്തിനുള്ളില്‍ അവസാനിക്കുമെന്നിരിക്കെ ഏറ്റവുമധികം പ്രതിസന്ധി ഉണ്ടാവുക ആരോഗ്യമേഖലയിലായിരിക്കും.

സബ്‌സീഡിയില്‍ തീരുമാനമായില്ലെങ്കില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് തുകയുടെ പ്രീമിയം കുത്തനെ ഉരുമെന്നാണ് സൂചന.ഇത് ലക്ഷക്കണക്കിന് സാധാരണക്കാരെ രൂക്ഷ പ്രതിസന്ധിയിലാക്കും. ഒബാമായ കെയര്‍ പദ്ധതിയുടെ സബ്‌സീഡി കാര്യത്തില്‍ തീരുമാനമാവാത്തതിനെ തുടര്‍ന്ന് ഡമോക്രാറ്റുകളും റിപ്പബ്ലിക്കന്‍മാരും തമ്മില്‍ അഭിപ്രായ സമന്വയത്തിലെത്താതാവുകയും ഷട്ട് ഡൗള്‍ തുടരുകയുമാണ്.
2010ല്‍ ഒബാമ ഭരണകൂടം കൊണ്ടുവന്ന അഫോര്‍ഡബിള്‍ കെയര്‍ ആക്ട് പദ്ധതിയുടെ പ്രധാന ലക്ഷ്യം എല്ലാവര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് ലഭ്യമാക്കുക എന്നതായിരുന്നു. ഇതിനായി ഓണ്‍ലൈന്‍ മാര്‍ക്കറ്റ് പ്ലേസുകള്‍ ഉണ്ടാക്കുകയും അവിടെ നിന്ന് ഇന്‍ഷുറന്‍സ് എടുക്കുന്നവര്‍ക്ക് സബ്‌സിഡി നല്‍കുകയും ചെയ്യുകയായിരുന്നു.

കോവിഡ് കാലത്ത് ജോ ബൈഡന്‍ ഭരണകൂടം അമേരിക്കന്‍ റെസ്‌ക്യൂ പ്ലാന്‍ വഴി സബ്‌സിഡി വര്‍ധിപ്പിച്ചു. പിന്നീട് ഇന്‍ഫ്‌ലേഷന്‍ റിഡക്ഷന്‍ ആക്ട് വഴി 2025 അവസാനം വരെ ഇത് നീട്ടി. ഈ സബ്‌സിഡി 2026 ജനുവരി ഒന്നുമുതല്‍ നിലയ്ക്കുമെന്നതാണ് പ്രതിസന്ധിക്ക് കാരണം. നിലവില്‍ ലഭിക്കുന്ന സൂചന പ്രകാരം സബ്‌സീഡി പിന്‍വലിച്ചാല്‍ നിലവിലുള്ള പോളിസികളില്‍ 30 ശതമാനത്തിലധികം വര്‍ധവ ഉണ്ടാകും. കഴിഞ്ഞ പത്തുവര്‍ഷത്തനുള്ളിലെ ഏറ്റവും വലിയ കര്‍ധനയായിരിക്കും ഇത്. 1.7 കോടി അമേരിക്കക്കാരെ ഇത് പ്രതികൂലമായി ബാധിക്കും.

2025 ഡിസംബര്‍ 31ന് അവസാനിക്കുന്ന സബ്‌സിഡി കോണ്‍ഗ്രസ് നീട്ടണമെന്നാണ് ഡെമോക്രാറ്റുകളുടെ ആവശ്യം. അതുവഴി സാധാരണക്കാര്‍ക്ക് സഹായകരമാകുമെന്നും സബ്‌സിഡി നിര്‍ത്തലാക്കുന്നത് മറഞ്ഞിരിക്കുന്ന നികുതി വര്‍ധനവ് ആണെന്നും അവര്‍ പറയുന്നു. എന്നാല്‍, ഗവണ്‍മെന്റ് ഷട്ട്ഡൗണ്‍ അവസാനിച്ച ശേഷം ഇതുമായി ബന്ധപ്പെട്ട ചര്‍ച്ച നടത്താമെന്ന നിലപാടിലാണ് റിപ്പബ്ലിക്കന്മാര്‍

Severe crisis in healthcare sector if no decision is made on Obamacare plan

Share Email
LATEST
More Articles
Top