വാഷിങ്ടൺ : ഷട്ട് ഡൗൺ ഒരു മാസത്തിലേക്ക് അടുക്കുന്നതോടെ നിർണായക പ്രഖ്യാപനവുമായി അമേരിക്കൻ ഭരണകൂടം അടുത്തമാസം ഒന്നാം തീയതി മുതൽ അമേരിക്കയിലെ പിന്നോക്കം നിൽക്കുന്ന ആളുകൾക്കുള്ള ഭക്ഷ്യസഹായ വിതരണം നിർത്തി വെച്ചതായി യുഎസ് ഡിപ്പാർട്ട്മെൻ്റ് ഓഫ് അഗ്രികൾച്ചർ അറിയിച്ചു.
ലക്ഷക്കണക്കിന് അമേരിക്കൻ കുടുംബങ്ങൾ ഇതോടെ വൻ പ്രതിസന്ധി നേരിടും ഭരണകൂടം നടപ്പാക്കി വന്നിരുന്ന സപ്ലിമെൻ്റൽ ന്യൂട്രീഷൻ അസിസ്റ്റൻസ് പ്രോഗ്രാം (SNAP) മിലൂടെയുള്ള സഹായത്തിനായി കരുതൽ ധനം ഉപയോഗിക്കില്ലെന്നു ട്രംപ് ഭരണകൂടം അറിയിച്ചതിന് പിന്നാലെയാണ് ഈ തീരുമാനം. അമേരിക്കയിൽ സാമ്പത്തികമായി പിന്നോക്കാവസ്ഥയിൽ ഉള്ളവരോ വരുമാനമില്ലാത്തവരോ ആയ
ആളുകൾക്ക് ഏറെ സഹായകരമായിരുന്ന പദ്ധതിയാണ് സ്നാപ്പ്.എട്ട് അമേരിക്ക ക്കാരിൽ ഒരാൾ ഈ പദ്ധതിയുടെ ഗുണഭോക്താവാണെന്നാണ് കണക്ക് ഇവർക്ക് നിത്യ ഉപയോഗ സാധനങ്ങൾ വാങ്ങാൻ എസ്എൻഎപി ഏറെ സഹായകമാകുന്നുണ്ട്.
യുഎസ്ഡിഎയുടെ അറിയിപ്പു പ്രകാരം . നവംബർ ഒന്നു മുതൽ ആനുകൂല്യ വിതരണം ഉണ്ടാവില്ല. ഷട്ട്ഡൗൺ നാലാഴ്ച പിന്നിട്ടതോടെ അമേരിക്കൻ ജനതയുടെ ജീവിതത്തിലേക്ക് കൂടുതൽ പ്രതിസന്ധിയാണ് സമ്മാനിക്കുന്നത്.
Shutdown deepens crisis: Food aid program to be suspended from November 1













