ചരിത്രനേട്ടവുമായി സോണിയ രാമൻ: വനിതാ ദേശീയ ബാസ്‌കറ്റ്‌ബോൾ അസോസിയേഷൻ ഹെഡ് കോച്ചാകുന്ന ആദ്യ ഇന്ത്യൻ വംശജ

ചരിത്രനേട്ടവുമായി സോണിയ രാമൻ: വനിതാ ദേശീയ ബാസ്‌കറ്റ്‌ബോൾ അസോസിയേഷൻ ഹെഡ് കോച്ചാകുന്ന ആദ്യ ഇന്ത്യൻ വംശജ

പി പി ചെറിയാൻ

സിയാറ്റിൽ : ഇന്ത്യൻ വംശജയായ സോണിയ രാമൻ വനിതാ ദേശീയ ബാസ്‌കറ്റ്‌ബോൾ അസോസിയേഷൻ (WNBA) ടീമിന്റെ ഹെഡ് കോച്ച് പദവിയിലെത്തുന്ന ആദ്യ ഇന്ത്യൻ വംശജയായ അമേരിക്കൻ വനിതയായി ചരിത്രം കുറിച്ചു.

സിയാറ്റിൽ സ്‌റ്റോം ടീമിനെ നയിക്കുന്നതിനായി രാമൻ രണ്ടുവർഷത്തെ കരാറിൽ ഒപ്പുവച്ചു. മുമ്പ് ന്യൂയോർക്ക് ലിബർട്ടി ടീമിന്റെ അസിസ്റ്റന്റ് കോച്ചായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൂടാതെ, നാഷനൽ ബാസ്‌കറ്റ്‌ബോൾ അസോസിയേഷനിലെ ( NBA) മെംഫിസ് ഗ്രിസ്ലീസ് ടീമിനൊപ്പം നാല് സീസണുകൾ അസിസ്റ്റന്റ് കോച്ചായും അവർ പ്രവർത്തിച്ചിട്ടുണ്ട്. കോളജ് തലത്തിൽ, ടഫ്റ്റ്‌സ് യൂണിവേഴ്‌സിറ്റിയിലെ വനിതാ ബാസ്‌കറ്റ്‌ബോൾ ടീമിനെ 12 വർഷം നയിച്ച പരിചയവും രാമനുണ്ട്.

Sonia Raman makes history: First Indian-origin to become head coach of Women’s National Basketball Association

Share Email
LATEST
More Articles
Top