swayamvara
pulimoottil

കെ. സുധാകരന്‍ കണ്ണൂരിലെത്തി: മാധ്യമങ്ങളോട് പ്രതികരിച്ചില്ല

കെ. സുധാകരന്‍ കണ്ണൂരിലെത്തി: മാധ്യമങ്ങളോട് പ്രതികരിച്ചില്ല

കണ്ണൂര്‍: നിയമസഭയിലേക്ക് മത്സരിക്കണമെന്ന കടുംപിടുത്തത്തിനു മുന്നില്‍ ഹൈക്കമാന്‍ഡ് വഴങ്ങാതെ വന്നതിനൊടുവില്‍ ഡല്‍ഹിയില്‍ നിന്നും മടങ്ങിയ കെ. സുധാകരന്‍ പുലര്‍ച്ചയോടെ കണ്ണൂരില്‍ വിമാനമിറങ്ങി. കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ റിജില്‍ മാക്കുറ്റി ഉള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തില്‍ വിമാനത്താവളത്തില്‍ സ്വീകരണമൊരുക്കി.

വിമാനത്താവളത്തില്‍ കാത്തു നിന്ന മാധ്യമപ്രവര്‍ത്തകരോട് പ്രതികരണം ഒന്നും നടത്തിയില്ല. താന്‍ ക്ഷീണിതനാണെന്ന ഒറ്റ വാക്കുമാത്രമായിരുന്നു പ്രതികരണ ത്തില്‍ ഉണ്ടായിരുന്നത്. എം.പിമാര്‍ മത്സരിക്കേണ്ടെന്ന ഹൈക്കമാന്‍ഡ് തീരുമാനത്തെ തുടര്‍ന്നാണ് സുധാകരന്റെ കണ്ണൂരിലെ മത്സര മോഹം അസ്തമിച്ചത്. ഇതിനു പിന്നാലെ രൂപംകൊണ്ട അസ്വസ്ഥത മൂലം കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രഖ്യാപനം രണ്ടു ദിവ സത്തോളം വൈകി. ഇന്നലെ രാത്രി ഡല്‍ഹിയില്‍ നിന്നും വിമാനത്താനവളത്തിലേക്ക് പോകുമ്പോള്‍ മാധ്യമങ്ങളോട് പ്രതികരിച്ച സുധാകരന്‍ താന്‍ പാര്‍ട്ടിക്ക് പൂര്‍ണ വിധേയനായിരിക്കുമെന്നായിരുന്നു. എന്നാല്‍ ഇന്ന് പ്രതികരണങ്ങള്‍ ഒന്നും നടത്താന്‍ തയാറായില്ല.

ഇതിനിടെ ഇന്നലെ രാത്രി വൈകിയാണ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള രണ്ടാം ഘട്ട സ്ഥാനാര്‍ഥി പട്ടിക കോണ്‍ഗ്രസ് പുറത്തിറക്കിയത്. കണ്ണൂരില്‍ ടിഒ മോഹനനാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി.പെരുമ്പാവൂര്‍ സീറ്റ് ആവശ്യപ്പെട്ട് നിന്ന എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയ്ക്കും നിരാശയാണ്. അദ്ദേഹത്തേയും പരിഗണിച്ചില്ല. പെരുമ്പാവൂരില്‍ മനോജ് മൂത്തേടനാണ് സ്ഥാനാര്‍ഥി. കോന്നിയില്‍ സതീഷ് കൊച്ചുപറമ്പിലാണ് സ്ഥാനാര്‍ഥി.

കൊച്ചിയില്‍ ഡിസിസി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസ് മത്സരിക്കും. ബിജെപി വിട്ടു വന്ന സന്ദീപ് വാര്യര്‍ തൃക്കരിപ്പൂരില്‍ നിന്നു ജനവിധി തേടും.

നേമത്ത് കെഎസ് ശബരിനാഥനും അരുവിക്കരയില്‍ വിഎസ് ശിവകുമാറും കഴക്കൂട്ടത്ത് ശരത്ചന്ദ്ര പ്രസാദും മത്സരിക്കും. എം ലിജുവാണ് കായംകുളത്തെ സ്ഥാനാര്‍ഥി. അബിന്‍ വര്‍ക്കി ആറന്‍മുളയിലും പഴകുളം മധു റാന്നിയിലും ജനവിധി തേടും.

കണ്ണൂരില്‍ മത്സരിക്കണമെന്ന പിടിവാശിയുമായി കെ സുധാകരന്‍ എംപി നിലകൊണ്ടതോടെയാണ് രണ്ടാം പട്ടികയിലും അനിശ്ചിതത്വം വന്നത്. ആദ്യ ഘട്ടത്തില്‍ കണ്ണൂരടക്കമുള്ള തര്‍ക്കങ്ങള്‍ നിന്ന സീറ്റുകള്‍ ഒഴിച്ചിട്ടാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്.

സുധാകരന്റെ പിടിവാശിക്കു മുന്നില്‍ വഴങ്ങേണ്ടതില്ലെന്നു ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെയും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും കടുത്ത നിലപാടെടുത്തു.

സ്ഥാനാര്‍ഥികള്‍

ഉദുമ- കെ നീലകണ്ഠന്‍

തൃക്കരിപ്പൂര്‍- സന്ദീപ് വാര്യര്‍

കല്ല്യാശ്ശേരി- രാജീവന്‍ കപ്പച്ചേരി

കണ്ണൂര്‍- അഡ്വ. ടിഒ മോഹനന്‍

മട്ടന്നൂര്‍- ചന്ദ്രന്‍ തില്ലങ്കേരി

പട്ടാമ്പി- ടിപി ഷാജി

ഷൊര്‍ണൂര്‍- പി ഹരിഗോവിന്ദന്‍

കുന്നംകുളം- അജയ് മോഹന്‍

വടക്കാഞ്ചേരി- വൈശാഖ് നാരായണസ്വാമി

പെരുമ്പാവൂര്‍- മനോജ് മൂത്തേടന്‍

വൈപ്പിന്‍- ടോണി ചമ്മണി

കൊച്ചി- മുഹമ്മദ് ഷിയാസ്

തൃപ്പൂണിത്തുറ- ദീപക് ജോയ്

ദേവികുളം- എസ്സിഎഫ് രാജ

ഉടുമ്പന്‍ചോല- അഡ്വ. സേനാപതി വേണു

ഇടുക്കി- റോയ് കെ പൗലോസ്

പീരുമേട്- അഡ്വ. സിറിയക് തോമസ്

ഏറ്റുമാനൂര്‍- നാട്ടകം സുരേഷ്

കാഞ്ഞിരപ്പള്ളി- പ്രൊഫ.റോണി കെ ബേബി

പൂഞ്ഞാര്‍- സെബാസ്റ്റ്യന്‍ എം.ജെ. (അഡ്വ. സജി ജോസഫ്)

ആലപ്പുഴ- എഡി തോമസ്

കായംകുളം- എം ലിജു

ചെങ്ങന്നൂര്‍- എബി കുര്യാക്കോസ്

റാന്നി- പഴകുളം മധു

ആറന്മുള- അബിന്‍ വര്‍ക്കി

കോന്നി- പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍

അടൂര്‍- എസ്സി അഡ്വ. ശാന്തകുമാര്‍

ചടയമംഗലം- എംഎം നസീര്‍

വര്‍ക്കല- വര്‍ക്കല കഹാര്‍

നെടുമങ്ങാട്- മീനാങ്കല്‍ കുമാര്‍

വാമനപുരം- സുധീര്‍ഷ പാലോട്

കഴക്കൂട്ടം- ശരത്ചന്ദ്ര പ്രസാദ്

നേമം- കെഎസ് ശബരിനാഥന്‍

അരുവിക്കര- വിഎസ് ശിവകുമാര്‍

പാറശാല- നെയ്യാറ്റിന്‍കര സനല്‍

കാട്ടാക്കട- എംആര്‍ ബൈജു

നെയ്യാറ്റിന്‍കര- എന്‍ ശക്തന്‍

k.sudakaran came back to kannur

Share Email
LATEST excelnclexrn
More Articles
Top