ജറുസലേം: ഗാസ പൂർണമായി തങ്ങൾ വളഞ്ഞതായും നഗരത്തെ രണ്ടുഭാഗങ്ങമായി വിഭജിച്ചുവെന്നും ഇസ്രായേൽ. നെറ്റ്സാരിം ഇടനാഴി പിടിച്ചെടുത്തതായി ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് വ്യക്തമാക്കി. . ഗാസ നഗരത്തിൽ ഇനിയുള്ള ജനം സുരക്ഷിതമായ സ്ഥലത്തേക്ക് പലായനം ചെയ്യണമെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി നിർദേശിച്ചു. ഒഴിയാൻ തയാറാകാത്തവരെ ഭീകരവാദികളായി കണക്കാക്കുമെന്ന് മന്ത്രി പറഞ്ഞു
ഗാസാ സമാധാനത്തിനായി അമേരിക്കൻ പ്രസിഡന്റ് ട്രംപ് മുന്നോട്ടു വച്ച സമാധാന ഉടമ്പടിക്ക് ഹമാസ് അനുകൂലമല്ലെന്ന് സൂചനകൾ ലഭിച്ചതിന് പിന്നാലെയാണ് ഇസ്രയേൽ ശക്തമായ സൈനീക നീക്കം ആരംഭിച്ചത്. ഗാസ നഗരത്തിന് ചുറ്റും സൈന്യം ഉപരോധം ശക്തമാ ക്കുകയാണെന്നും ഹമാസിനെതിരായ സൈനിക ആക്രമണം ശക്തമാകുന്നതോടെ പ്രദേശത്തിന്റെ ബാക്കി ഭാഗങ്ങളിൽ നിന്ന് ഗാസയ വിച്ഛേദിക്കുകയാണെന്നും ഇസ്രായേൽ കാറ്റ്‌സ് പറഞ്ഞു
Israel says Gaza is completely surrounded malayalam to english













