ഇസ്ലാമാബാദ്: അഫ്ഗാന്‍ അതിര്‍ത്തിയില്‍ പാക്ക് സൈനീകര്‍ക്കു നേരെ നടത്തിയ ചാവേര്‍ ആക്രമണത്തില്‍ ഏഴ് പാകിസ്ഥാന്‍ സൈനികര്‍ കൊല്ലപ്പെട്ടു. വടക്കന്‍ വാരിസ്ഥാനിലെ പാക്കിസ്ഥാന്‍ സൈനീക ക്യാമ്പിചേര്‍ന്നുള്ള സ്ഥലത്തായിരുന്നു ആക്രമണമുണ്ടായത്.
ആക്രമണത്തില്‍ 13 സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സ്‌ഫോടകവസ്തുക്കള്‍ നിറച്ച വാഹനം സൈനിക ക്യമ്പിലേക്ക് ഭീകരന്‍ ഓടിച്ചുകയറ്റിയെന്നാണറിപ്പോര്‍ട്ട് ക്യാംപിലേക്ക് കടന്നുകയറി ആക്രമിക്കാന്‍ ശ്രമിച്ച രണ്ടു ഭീകരരെ വധിച്ചെന്ന് പാകിസ്ഥാന്‍ പറയുന്നു.തെഹ്രീക്-ഇ-താലിബാന്‍ പാകിസ്ഥാനാണ് ആക്രമണത്തിന് പിന്നിലെന്നാണ് വിവരം.
ബജൗറിലെ മാമുണ്ട് തന്‍ഗി ഷാ പ്രദേശത്തും സ്‌ഫോടനം നടന്നതായി വിവരമുണ്ട്. റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌ഫോടകവസ്തുക്കള്‍ നിറച്ച വാഹനത്തില്‍ നിന്ന് ശക്തമായ സ്‌ഫോടനം ഉണ്ടായെന്നാണ് റിപ്പോര്‍ട്ട്. ആളപായമൊന്നും സ്ഥിരീകരിച്ചിട്ടില്ല.
Suicide attack on Pakistani soldiers: Seven soldiers killed; explosion took place on Afghan border