അമേരിക്കയിൽ ഇന്ത്യൻ വിദ്യാർഥിയെ വെടിവെച്ചു കൊലപ്പെടുത്തിയ പ്രതി അറസ്റ്റിൽ

അമേരിക്കയിൽ ഇന്ത്യൻ വിദ്യാർഥിയെ വെടിവെച്ചു കൊലപ്പെടുത്തിയ പ്രതി അറസ്റ്റിൽ

വാഷിങ്ടൺ: അമേരിക്കയിൽ ഇന്ത്യൻ വിദ്യാർത്ഥി വെടിയേറ്റ് മരിച്ച സംഭവത്തിൽ പ്രതി പിടിയിൽ. റിച്ചാർഡ് ഫ്ലോറസ് എന്ന 23 കാരനാണ് പിടിയിലായത്.  ടെക്സസിൽ  പെട്രോൾ പമ്പിൽ ജോലി ചെയ്യുന്നതിനിടെയാണ് ഇന്ത്യൻ വിദ്യാർഥിയായ ഹൈദരാബാദ് സ്വദേശി ചന്ദ്രശേഖർ പോൾ (28) കഴിഞ്ഞ വെള്ളിയാഴ്ച്ച വെടിയേറ്റ് മരിച്ചത്.

പെട്രോൾ പമ്പിലെ  ജോലിക്കിടെ ചന്ദ്രശേഖറിനെ  റിച്ചാർഡ് വെടിവെയ്ക്കുകയും  ഇവിടെ  നിന്നും രക്ഷപ്പെടുകയായിരുന്നു.  തുടർന്നു നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ ഫോർട്ട് വർത്ത് പോലീസ് അറസ്റ്റ് ചെയ്തത്.  ഇയാളുടെ വാഹനത്തിൽ നിന്ന് ഒരു തോക്ക് കണ്ടെടുത്തതായി പോലീസ് അറിയിച്ചു.

ഇയാൾക്കെതിരെ കൊലപാതകക്കുറ്റം ചുമത്തിയതായി ഫോർട്ട് വർത്ത് പോലീസ് വക്താവ് ഓഫീസർ ബ്രാഡ് പെരസ് അറിയിച്ചു.

ഈസ്റ്റ്ചേസ് പാർക്ക്‌വേയിലെ ഫോർട്ട് വർത്ത് ഗ്യാസ് സ്റ്റേഷനിൽ ജോലി ചെയ്യുന്നതിനിടെ കഴിഞ്ഞ വെള്ളിയാഴ്യായാഴ്ച്ചയാണ് ചന്ദ്രശേഖർ പോൾ വെടിയേറ്റുമരിച്ചത്. പ്രതി റിച്ചാർഡ് ഫ്ലോറസ്. ടെക്സസിലെ നോർത്ത് റിച്ച്‌ലാൻഡ് ഹിൽസ് സ്വദേശിയാണ് ചന്ദ്രശേഖർ പോളിൻ്റെ മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുപോകുന്നതിനുള്ള ക്രമീകരണങ്ങൾ ആരംഭിച്ചു.

Suspect arrested for shooting and killing Indian student in US

Share Email
Top