വാഷിംഗ്ടണ്‍: യുഎസില്‍ ആദായനികുതി സ്ലാബുകള്‍ പരിഷ്‌കരിച്ചു. പരിഷ്‌കരിച്ച നികുതി ഘടന അടുത്ത വര്‍ഷം മുതല്‍ നടപ്പാക്കും. ആദായ നികുതിയിലെ മാറ്റങ്ങള്‍ ഇന്റേണല്‍ റവന്യൂ സര്‍വീസ് ആണ് പ്രഖ്യാപിച്ചത്. പുതിയ നികുതി ഘടന ഇടത്തരക്കാര്‍ക്കും സാധാരണക്കാര്‍ക്കും ഏറെ സഹായകരമാകുമെന്നു ഐആര്‍എസ് വ്യക്തമാക്കി .
ഈ വര്‍ഷം 50,000 അമേരിക്കന്‍ ഡോളര്‍ വരുമാനമുള്ള ഒരു സിംഗിള്‍ വ്യക്തി 22 ശതമാനമായിരുന്നു നികുതി നല്‌കേണ്ടിയിരുന്നത്. എന്നാല്‍ 2026-ല്‍ ഇത 12 ശതമാനം മാത്രമായി ചുരുങ്ങും. അമേരിക്കയിലെ ശരാശരി വാര്‍ഷിക വരുമാനം 63,000 ഡോളറാണ്.സ്റ്റാന്‍ഡേര്‍ഡ് കുറവു കൂടി വരുത്തുന്നതോടെ ശരാശിരി 50,000 ഡോളറിനുള്ളില്‍ നില്കുകയും നികുതി 12 ശതമാനത്തിലേക്ക് കുറുകയും ചെയ്യുന്നതോടെ ഇടത്തരം വരുമാനക്കാര്‍ക്ക് ഏറെ സഹായകരമായി മാറും. ട്രംപിന്റെ വണ്‍ ബിഗ് ബ്യൂട്ടിഫുള്‍ ബില്‍ ആക്ട് പ്രകാരം 65 വയസോ അതില്‍ കൂടുതലോ പ്രായമുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് 6,000 ഡോളര്‍ വരെയുള്ള താല്‍ക്കാലിക നികുതി കുറവിനും സാധ്യത നിലനില്ക്കുന്നു.
അടുത്ത സാമ്പത്തീക വര്‍ഷത്തേക്കുള്ള ഈ മാറ്റങ്ങള്‍ 2027ല്‍ ഫയല്‍ ചെയ്യുന്ന റിട്ടേണുകള്‍ക്ക് ബാധകമാകും.ദമ്പതികള്‍ സംയുക്തമായി ഫയല്‍ ചെയ്യുമ്പോള്‍ 24,800 ഡോളര്‍ വരെയുള്ള വരുമാനത്തിന് 10 ശതമാനം നികുതി നല്കണം. 24,801 മുതല്‍ 1,00,800 ഡോളര്‍ വരെയുള്ള വരുമാനത്തിന് 12 ശതമാനവും 1,00,801 മുതല്‍ 211,100 ഡോളര്‍ വരെയുള്ള വരുമാനത്തിന് 22 ശതമാനം നികുതിയും നല്കണം.
സിംഗിള്‍ ഫയലര്‍മര്‍ 12,400 ഡോളര്‍ വരെയുള്ള വരുമാനത്തിന് 10 ശതമാനമാനം നികുതി നല്കണം. 12,401 മുതല്‍ 50,400 ഡോളര്‍ വരെയുള്ള വരുമാനത്തിന് 12 ശതമാനവും 50,401 മുതല്‍ 1,05,700 ഡോളര്‍ വരെയുള്ള വരുമാനത്തിന് 22 ശതമാനവും 1,05,701 മുതല്‍ 2,01,775 ഡോളര്‍ വരെയുള്ള വരുമാനത്തിന് 24 ശതമാനം നികുതിയും അടയ്ക്ക്ണം.
പുതിയ ഫെഡറല്‍ ആദായ നികുതി സ്ലാബുകളും സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷനുകളും ഉള്‍ക്കൊള്ളുന്ന ഈ മാറ്റങ്ങള്‍ പണപ്പെരുപ്പത്തെ നേരിടാനാകുമെന്നും ലക്ഷക്കണക്കിന് അമേരിക്കക്കാര്‍ക്ക് ആശ്വാസം നല്‍കുമെന്നും ഐആര്‍എസ് അറിയിച്ചു.
Tax slabs revised in US; revised slabs to come into effect from next year