പാപമോചനത്തിന്റെയും സൗഖ്യത്തിന്റെയും അനുഭവം മറ്റുള്ളവര്‍ക്ക് ക്ഷമയും കരുണയും നല്‍കാനുള്ള കടമ നമ്മെ ഓര്‍മ്മിപ്പിക്കുന്നു: മാത്യൂസ് മാര്‍ സെറാഫിം എപ്പിസ്‌കോപ്പാ

പാപമോചനത്തിന്റെയും സൗഖ്യത്തിന്റെയും അനുഭവം മറ്റുള്ളവര്‍ക്ക് ക്ഷമയും കരുണയും നല്‍കാനുള്ള കടമ നമ്മെ ഓര്‍മ്മിപ്പിക്കുന്നു: മാത്യൂസ് മാര്‍ സെറാഫിം എപ്പിസ്‌കോപ്പാ

പി പി ചെറിയാന്‍

ന്യൂയോര്‍ക് : ദൈവത്തില്‍ നിന്നും നാം പ്രാപിച്ച പാപമോചനത്തിന്റെയും സൗഖ്യത്തിന്റെയും അനുഭവം മറ്റുള്ളവര്‍ക്ക് ക്ഷമയും കരുണയും നല്‍കാനുള്ള കടമ നമ്മെ ഓര്‍മ്മിപ്പിക്കുന്നതായി അടൂര്‍ ഭദ്രാസനാധിപന്‍ മാത്യൂസ് മാര്‍ സെറാഫിം എപ്പിസ്‌കോപ്പാ പറഞ്ഞു.

ഒക്ടോബര്‍ 13 തിങ്കളാഴ്ച രാത്രി 8 മണിക്ക് സൂം പ്ലാറ്റ്‌ഫോമിലൂടെ നോര്‍ത്ത് അമേരിക്ക മാര്‍ത്തോമാ ഭദ്രാസന സീനിയര്‍ സിറ്റിസണ്‍ ഫെലോഷിപ് സംഘടിപ്പിച്ച വിശേഷ പ്രാര്‍ത്ഥനായോഗത്തില്‍ നൂറ്റിപ്പതിനാറാം സങ്കീര്‍ത്തനത്തിലെ വാക്യങ്ങള്‍ ആധാരമാക്കി മുഖ്യ സന്ദേശം നല്‍കുകയായിരുന്നു സെറാഫിം എപ്പിസ്‌കോപ്പാ.

ദൈവവും മറ്റുള്ളവരുമായിട്ടുള്ള നമ്മുടെ കടപ്പാടിന്റെ പ്രാധാന്യം തിരുമേനി ഊന്നിപ്പറഞ്ഞു. ‘ദൈവത്തിന്റെ അനുഗ്രഹങ്ങള്‍ക്ക് ഞാന്‍ അവന് എന്തു പകരം കൊടുക്കും?’ എന്ന ചോദ്യം പ്രസക്തമായി.നമ്മുടെ അനുദിന ജീവിതത്തിലെ എല്ലാ സഹായങ്ങള്‍ക്കും നാം അന്യരോട് കടപ്പെട്ടിരിക്കുന്നു.

മറ്റുള്ളവരോട് ദയയും കരുണയും കാണിക്കുക, ഓരോ വ്യക്തിയെയും കടമയോടെ സമീപിക്കുക എന്നത് ക്രിസ്തീയ ജീവിതത്തിന്റെ നിലപാടാണ്. ഓരോ അനുഭവത്തിലൂടെയും നമ്മള്‍ ദൈവത്തിന്റെ അനുഗ്രഹത്തോട് കടപ്പെട്ടവരാണ്.

മദര്‍ തെരേസയുടെ മാതൃകയും യൂറോപ്യന്‍ കലാകാരന്‍ ആല്‍ബ്രക്റ്റ് ഡ്യൂററുടെ ‘പ്രാര്‍ത്ഥിക്കുന്ന കൈകള്‍’ എന്ന വിശ്വവിഖ്യാത ചിത്രം, സഹോദരനോടുള്ള കടപ്പാടിന്റെ മകുടോദാഹരണമായി പ്രഭാഷണത്തില്‍ തിരുമേനി എടുത്തു കാട്ടി

അറ്റ്‌ലാന്റ മാര്‍ത്തോമാ വികാരി റവ ഡോ കെ ജെയിംസണ്‍ അച്ചന്റെ പ്രാര്‍ത്ഥനയോടെ യോഗം ആരംഭിച്ചു .ജോര്‍ജ് ജോണ്‍ ഗാനം ആലപിച്ചു ഈശോ മാളിയേക്കല്‍ (സെക്രട്ടറി,എസ് സിഎഫ് )സ്വാഗതം പറഞ്ഞു . സൗത്ത് ഫ്ലോറിഡയില്‍ നിന്നുള്ള ഡോ ജോണ്‍ കെ ഡാനിയേല്‍ നിശ്ചയിക്കപ്പെട്ട പാഠഭാഗം വായിച്ചു.മധ്യസ്ഥപ്രാര്‍ത്ഥനക് കുരിയന്‍ കോശി നേത്ര്വത്വം നല്‍കി

തുടര്‍ന്ന് ഡല്‍ഹി ഭദ്രാസനാധിപന്‍ സഖറിയാസ് മാര്‍ അപ്രേം എപ്പിസ്‌കോപ്പാ ആശംസ സന്ദേശം നല്‍കി..ദീര്‍ഘകാലമായി ഒരുമിച്ചു ചേരാന്‍ സാധിക്കാതെയിരുന്ന സാഹചര്യത്തില്‍ വീണ്ടും കാണാന്‍ കഴിഞ്ഞതിന്റെ സന്തോഷം സഖറിയാസ് മാര്‍ അപ്രേം തിരുമേനി ആശംസ സന്ദേശത്തില്‍ പങ്കിട്ടു തിരുമേനിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തെക്കുറിച്ചും പരാമര്‍ശിച്ചു.

രണ്ടു എപ്പിസ്‌കോപ്പാമാരെയും റവ. ഡോ. പ്രമോദ് സക്കറിയ (വൈസ് പ്രസിഡന്റ്, എസ് സിഎഫ്),യോഗത്തില്‍ ആദരിച്ചു.

സി. വി. സൈമണ്‍കുട്ടി (ട്രഷറര്‍, എസ് സിഎഫ് ) നന്ദി പറഞ്ഞു റവജേക്കബ് തോമസ് അച്ചന്റെ പ്രാര്‍ത്ഥനക്കു ശേഷം യോഗം സമാപിച്ചു.യോഗത്തിനു അഥിദേയത്വം വഹിച്ചത് ഭദ്രാസന സീനിയര്‍ സിറ്റിസണ്‍ ഫെലോഷിപ് സൗത്വെസ്റ് റീജിയന്നാണ്.

The experience of forgiveness and healing reminds us of our duty to extend forgiveness and mercy to others, Mathews Mar Seraphim Episcopa

Share Email
Top