വി. യൂദാശ്ലീഹായുടെ തിരുനാൾ ആചരിച്ചു

വി. യൂദാശ്ലീഹായുടെ തിരുനാൾ ആചരിച്ചു

ലിൻസ് താന്നിച്ചുവട്ടിൽ (PRO)

ചിക്കാഗോ : ബെൻസൻവിൽ തിരുഹൃദയ ക്നാനായ കത്തോലിക്കാ ഇടവകദേവാലയത്തിൽ വി യൂദാശ്ലീഹായുടെ തിരുനാൾ ഭക്തിപുരസരം ആചരിച്ചു. ഫാ. ജോനസ്  ചെറുനിലത്ത് അർപ്പിച്ച വി.കുർബാനയെത്തുടർന്ന് ഇടവകവികാരി ഫാ. അബ്രാഹം കളരിക്കൽ ലദീഞ്ഞിനും തിരുക്കർമ്മങ്ങൾക്കും മുഖ്യകാർമികത്വം വഹിച്ചു.

ജോൺസൻ& ജോസ്മി വാച്ചാച്ചിറ, സണ്ണി& സെലിൻ മുള്ളങ്കുഴി, ജെറി& ഷെറിൽ താന്നിക്കുഴുപ്പിൽ, ജെയിംസ്&ആലീസ് മംഗലത്ത് എന്നിവർ പ്രസുദേന്തിമാരായി. ഇടവകയുടെ ട്രസ്റ്റിമാരായ തോമസ് നെടുവാമ്പുഴ, മത്തിയാസ് പുല്ലാപ്പള്ളിൽ, സാബു മുത്തോലം, കിഷോർ കണ്ണാല, ജെൻസൻ ഐക്കരപറമ്പിൽ എന്നിവരും തിരുനാൾ  നടത്തിപ്പിന് നേതൃത്വം നൽകി.

The feast of St. Jude was observed

Share Email
Top