ഷാഫി പറമ്പില്‍ എംപിക്കും യുഡിഎഫ് പ്രവര്‍ത്തകര്‍ക്കും നേര്‍ക്കുണ്ടായ ആക്രമണത്തില്‍ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ഹൂസ്റ്റന്‍ ചാപ്റ്റര്‍ ശക്തമായി പ്രതിഷേധിച്ചു

ഷാഫി പറമ്പില്‍ എംപിക്കും യുഡിഎഫ് പ്രവര്‍ത്തകര്‍ക്കും നേര്‍ക്കുണ്ടായ ആക്രമണത്തില്‍ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ഹൂസ്റ്റന്‍ ചാപ്റ്റര്‍ ശക്തമായി പ്രതിഷേധിച്ചു

ഹൂസ്റ്റണ്‍: കോഴിക്കോട് പ്രേരാമ്പ്രയില്‍ വെച്ച് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റും വടകര എംപിയുമായ ഷാഫി പറമ്പിലിലും യുഡിഎഫ് പ്രവര്‍ത്തകര്‍ക്കും നേരെയുണ്ടായ ആക്രമണത്തില്‍ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ഹൂസ്റ്റന്‍ ചാപ്റ്റര്‍ ശക്തമായി പ്രതിഷേധിച്ചു. സമരത്തെ അടിച്ചമര്‍ത്താന്‍ കോണ്‍ഗ്രസ് നേതാക്കളുടെ രക്തം ചൊരിയിക്കാന്‍ ആണ് പിണറായി പോലീസിന്റെ ശ്രമമെങ്കില്‍ ശക്തമായ തിരിച്ചടി ഉണ്ടാകുമെന്നും മര്‍ദ്ദനത്തിന് നേതൃത്വം നല്‍കിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അടിയന്തര നടപടിയെടുക്കണമെന്നും പ്രസിഡന്റ് ജെസ്റ്റിന്‍ ജേക്കബ് ആവശ്യപ്പെട്ടു

സ്വര്‍ണക്കടത്ത് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനായി പോലീസ് നേതൃത്വം നല്കി ചെയ്യുന്ന പ്രവൃത്തികളാണ് ഇത്തരം കൈയേറ്റങ്ങളെന്ന് ജനറല്‍ സെക്രട്ടറി ടോം വിരിപ്പന്‍,ട്രഷറര്‍ ജോയ് സാമൂവല്‍, ദേശീയ വൈസ് പ്രസിഡന്റ് തോമസ് ഒലിയാംകുന്നില്‍ , ദേശീയ സെക്രട്ടറി സൈമണ്‍ വാളാച്ചേരിയില്‍, വൈസ് പ്രസിഡന്റമാരായ ജോമോന്‍ ഇടയാടി, ബിബി പാറയില്‍, അജി കോട്ടയില്‍, ബിജു ഇട്ടന്‍, സെക്രട്ടറി രാജേഷ് വര്‍ഗീസ് മാത്യു, സീനിയര്‍ ഫോറം സ്. കെ ചെറിയാന്‍, എബ്രഹാം മാത്യു, ചെയര്‍മാന്‍ ജോസഫ് എബ്രഹാം, വുമണ്‍ ഫോറം പൊന്നുപിള്ള, മെര്‍ലിന്‍, സന്തോഷ് മാത്യു ആറ്റുപുറം,വൈസ് ചെയര്‍മാന്‍ മാര്‍ട്ടിന്‍, ജോയിന്റ് ട്രെഷര്‍ ജോജി ജോസഫ്, ഫോമ ദേശീയ പ്രസിഡന്റ് ബേബി മണകുന്നേല്‍ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.

The Houston chapter of the Indian Overseas Congress strongly protested the attack on Shafi Parambil MP and UDF workers.

Share Email
LATEST
More Articles
Top